എക്‌സാലോജിക്‌ സംബന്ധിച്ച വാർത്തയും ഷോൺ ജോർജിന്റെ വിവാദവും; പ്രചരിപ്പിക്കുന്നത് അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങൾ: തോമസ് ഐസക്

എക്സാലോജിക് സംബന്ധിച്ച മനോരമ വാർത്തയും ഷോൺ ജോർജിന്റെ വാദവും ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ തീരാവുന്ന പ്രശ്നം മാത്രമെന്ന് ഡോ. ടി എം തോമസ് ഐസക്. രണ്ടും രണ്ട് കമ്പനികളാണ്. ആരോപണം ഉന്നയിക്കുന്നവർ ആ പ്രസ്തുത കമ്പനിക്ക് മെയിൽ അയച്ചാലും മതിയായിരുന്നു. അവരിൽനിന്ന് ഉത്തരം ലഭിക്കുമായിരുന്നു.

Also Read: എൻഎസ്‍യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ; സംഭവം കെഎസ്‌യു കൂട്ടയടി ക്യാമ്പിൽ പങ്കെടുത്തതിന് പിന്നാലെ

ആവശ്യമില്ലാതെയാണ് എന്നെയും ഇതിലേക്ക് വലിച്ചിഴച്ചത്. പലരും വികൃതമായ ധാരണകൾ കൊണ്ട് അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങൾ ഉന്നയിക്കുകയാണ്. പ്രാഥമിക പരിശോധന പോലും നടത്താതെയാണ് വാർത്ത നൽകിയിരിക്കുന്നത്. ഊഹാപോഹങ്ങൾക്കടിസ്ഥാനമായാണ് വാർത്ത നല്കിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Also Read: “മോദിക്ക് വിനാശ കാലേ വിപരീത ബുദ്ധി”: മഹാത്മാ ഗാന്ധിയെക്കുറിച്ചുളള മോദിയുടെ അവകാശവാദത്തിന് മറുപടിയുമായി സീതാറാം യെച്ചൂരി

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് അബുദാബി ബാങ്കിൽ അക്കൗണ്ടുണ്ടെന്നതാണ് പ്രധാന വാദം. അത് തീർത്തും വസ്തുതാ വിരുദ്ധം ആണ്.പുതിയ കഥയിൽ എക്സാലോജിക്കിനൊപ്പം എസ് എൻ സി ലാവലിൻ കമ്പനിയെയും കൂട്ടിച്ചേർത്തിട്ടുണ്ട്. ലാവലിൻ കമ്പനി എക്സാലോജിക്കിന്റെ വിദേശത്തെ അക്കൗണ്ടിലേക്ക് പണം നൽകിയെന്നതാണ് അടുത്ത ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News