ഡോ.വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ. 14 തീയതി അദ്ദേഹം ചുമതലയേൽക്കും.നിലവിലെ ചെയർമാൻ ഡോ. എസ് സോമനാഥ് സ്ഥാനമൊഴിയുന്നതോടെയാണ് പുതിയ നിയമനം.
നിലവിൽ ഇസ്രോയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (LPSC) ഡയറക്ടറാണ് അദ്ദേഹം.അദ്ദേഹത്തിന് ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും.
ALSO READ; കമൻ്റിട്ടവരൊക്കെ കുടുങ്ങും! ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
ഏകദേശം നാല് പതിറ്റാണ്ടോളം നീണ്ട കരിയറിനൊപ്പം, ഇന്ത്യൻ ബഹിരാകാശ സംഘടനയിൽ അദ്ദേഹം വിവിധ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.GSLV Mk Ill വാഹനത്തിൻ്റെ C25 ക്രയോജനിക് പ്രോജക്ടിൻ്റെ പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹത്തിൻ്റെ ഒരു പ്രധാന നേട്ടം. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, സംഘം GSLV Mk III-ൻ്റെ സുപ്രധാന ഘടകമായ C25 ഘട്ടം വിജയകരമായി വികസിപ്പിച്ചെടുത്തു.
അതേസമയം നല്ല സമയത്തിലൂടെയാണ് ഐഎസ്ആർഒ കടന്നുപോകുന്നതെന്ന് ഡോ.വി നാരായണൻ പ്രതികരിച്ചു.ഗഗൻയാനിന് മുന്നോടിയായി ആളില്ലാ പേടകത്തെ വിക്ഷേപിക്കുമെന്നും ചന്ദ്രയാൻ 4 ദൗത്യത്തിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.നിരവധി ലോഞ്ചിങ് പരിപാടികളുണ്ടെന്നും വി.നാരായണൻ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here