പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ഡോ. വി ശിവദാസൻ എം പി. മലയാള ഭാഷാ സാഹിത്യത്തിന് ലോകത്തിന്റെ നെറുകയിൽ ഇടം നേടിക്കൊടുത്ത നിരവധി സൃഷ്ടികളുടെ രചയിതാവാണ് എം ടി എന്ന് അദ്ദേഹം പറഞ്ഞു. കനലെരിയുന്ന വർത്തമാനത്തെ പകർത്തിയെടുത്ത് അഭ്രപാളികളിൽ മായാത്ത പ്രഭയാക്കിമാറ്റിയൊരാളാണെന്നും അദ്ദേഹം അനുശോചനത്തിൽ പറഞ്ഞു.
അനുശോചന കുറിപ്പിന്റെ പൂർണ രൂപം:
ആരായിരുന്നു നമ്മുടെ എംടി…
നമ്മുടെയെല്ലാം പ്രിയപ്പെട്ടൊരാൾ…
മലയാള ഭാഷാ സാഹിത്യത്തിന് ലോകത്തിന്റെ നെറുകയിൽ
ഇടം നേടിക്കൊടുത്ത നിരവധി സൃഷ്ടികളുടെ രചയിതാവ്…..
കനലെരിയുന്ന വർത്തമാനത്തെ പകർത്തിയെടുത്ത്
അഭ്രപാളികളിൽ മായാത്ത പ്രഭയാക്കിമാറ്റിയൊരാൾ…
അതെ,
അതിനെല്ലാമപ്പുറത്ത്
മതനിരപേക്ഷ കേരളത്തിന്റെ കാവലാളുകളിലൊരാൾ…
എംടി.
Also read: ‘മനുഷ്യന്റെ ദുഃഖത്തിനും വേദനയ്ക്കും വലിയ പ്രാധാന്യം നൽകിയ മഹാനാണ് എം.ടി’: മന്ത്രി കെ.കൃഷ്ണൻകുട്ടി
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. പകൽ10.45 ഓടെ ‘സിതാര’യിലെത്തിയ മുഖ്യമന്ത്രി എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി എന്നിവരുമായി സംസാരിച്ചു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, മേയർ ബീന ഫിലിപ്പ്, ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവർക്കൊപ്പമാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here