‘കെ വാസുകിയ്‌ക്ക് നല്‍കിയത് വിദേശകാര്യ ഏകോപനത്തിന്റെ ചുമതല; നിയമനം തെറ്റാണെന്നോ ഉത്തരവ് പിൻവലിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല’;ഡോ. വി വേണു

കെ വാസുകിയ്ക്ക് നൽകിയ വിദേശകാര്യ ഏകോപനത്തിന്റെ ചുമതലയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി വേണു. വാസുകിയെ നിയമിച്ചത് തെറ്റാണെന്നോ നിയമന ഉത്തരവ് പിൻവലിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

Also read:നിപ: 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

‘കേന്ദ്രത്തിൻ്റെ അധികാരപരിധിയിലുള്ളതും സംയുക്ത പട്ടികയിൽ ഉള്ളതും കൃത്യമായി അറിയുന്നവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അറിയിപ്പ് കേരള സർക്കാരിന് ഔദ്യോഗികമായി വന്നാലേ പ്രതികരിക്കേണ്ടതുള്ളൂ’- വി വേണു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News