ഡോ വന്ദനദാസ് കൊലപാതക കേസ്; വിചാരണ കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഡോ. വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണക്കോടതിയില്‍ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് നടപടി.

Also Read: ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു; വടകര സ്വദേശിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ

അന്വേഷണം ഉടന്‍ സി ബി ഐ ക്ക് കൈമാറണമെന്ന് വന്ദനയുടെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിചാരണക്കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി എക പ്രതിയെ പിടികൂടിയെന്നും കുറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

Also Read: മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥ് വധക്കേസ്; വിധി ഇന്ന്

സി ബി ഐ അന്വേഷണം എന്ന മാതാപിതാക്കളുടെ ആവശ്യം പരിശോധിച്ചു വരുകയാണെന്ന് ഡി ജി പി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മാതാപിതാക്കളുടെ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ വിചാരണക്കോടതിയില്‍ കുറ്റപത്രം വായിക്കുന്നതും തുടര്‍ നടപടികളും ഹൈക്കോടതി തടഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News