തിരുവനന്തപുരം വിമാനത്താവളത്തിലെ നിരക്ക് വര്‍ധനവിനെതിരെ ഡോ.ജോണ്‍ ബ്രിട്ടാസ് എംപി ; ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ നിരക്ക് വര്‍ധനവിനെതിരെ ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. വികസന ഫീസായി 50 ശതമാനം എയര്‍പോര്‍ട്ട് അധികൃതര്‍ വാങ്ങുന്നതിനെതിരെയാണ് എംപി രാജ്യസഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍, വ്യോമയാന മന്ത്രാലയം ബ്രിട്ടാസിന് മറുപടി നല്‍കിയെങ്കില്‍ നിരക്ക് വര്‍ധനവില്‍ പിന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കി.

ALSO READ :‘ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം സ്ത്രീ വിരുദ്ധം’; ഗോവിന്ദൻ മാസ്റ്റർ

വിമാനത്താവളത്തിലെ ആഭ്യന്തര യാത്രക്കാരെ കയറ്റുന്നതിനുള്ള ഉപയോക്തൃ വികസന ഫീസ് 50% വര്‍ധിപ്പിച്ചത്. കൂടാതെ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ആഭ്യന്തര യാത്രക്കാര്‍ക്കും ഇരട്ടി നിരക്ക് ഈടാക്കുകയും പുതിയ ചാര്‍ജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, യാത്രക്കാരെ വലയ്ക്കുന്ന വിഷയത്തില്‍ ഇടപെടാതെ നിലവിലെ നടത്തിപ്പ് കമ്പനിക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

ALSO READ:മുക്കം ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീ ഒഴുക്കിൽപ്പെട്ടു; രക്ഷകരായത് നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും

പുതിയ പരിഷ്‌കാരം അദാനി കമ്പനിക്ക്് അനുകൂലമാണെന്നും യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്നും എംപി രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി. ഈ ആശങ്കകള്‍ക്കിടയിലും, എഇആര്‍എയുടെ (എയര്‍പോര്‍ട്ട് ഇക്കണോമിക റെഗുലേറ്ററി് അതോറിറ്റി ഓഫ് ഇന്ത്യ) നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് വിസമ്മതിക്കുകയാണ്. ഇത് യാത്രക്കാര്‍ക്ക് അനാവശ്യമായ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും. വിമാനത്താവളത്തിന്റെ താത്പര്യങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയും ചെയ്യുന്നു. കോര്‍പറേറ്റ് അനുകൂല നിലപാട് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും ഫീസ് പരിഷ്‌കരണ ഉത്തരവ് പിന്‍വലിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News