ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ; മനു ഭാക്കറിനെ അഭിനന്ദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ അഭിനന്ദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ഇന്ത്യയുടെ ആദ്യ വനിത കൂടിയാണ് മനു ഭാക്കറെന്നും ഒട്ടേറെ നേട്ടങ്ങൾ രാജ്യത്തിന് നേടിത്തരാൻ വരും ദിവസങ്ങളിൽ മനു ഭാക്കറിന് സാധിക്കട്ടെ എന്നുമാണ് ജോൺ ബ്രിട്ടാസ് എം പി കുറിച്ചത്.

ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ പോസ്റ്റ്

പാരീസ് ഒളിമ്പിക്‌സില് ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മനുഭാകർ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ഇന്ത്യയുടെ ആദ്യ വനിത കൂടിയാണ് ; അഭിനന്ദനങ്ങൾ !!
ഒട്ടേറെ നേട്ടങ്ങൾ രാജ്യത്തിന് നേടിത്തരാൻ വരും ദിവസങ്ങളിൽ മനു ഭാക്കറിന് സാധിക്കട്ടെ.ആശംസകൾ
പാരിസിൽ വനിതകളുടെ പത്തു മീറ്റർ എയർപിസ്റ്റളിൽ ആണ് മനു ഭാക്കർ വെങ്കലം സ്വന്തമാക്കിയത്. 12 വർഷത്തിന് ശേഷമാണ് ഇന്ത്യ ഷൂട്ടിങ്ങിൽ മെഡൽ നേടുന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാമതായാണ്‌ 22കാരിയായ മനു ഭാക്കർ ഫൈനലിലെത്തിയത്. യോഗ്യതാ റൗണ്ട് മുതൽ മികച്ച പ്രകടനമാണ് മനു ഭാക്കർ നടത്തിയത്. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് മനു മെഡല്‍ നേടിയത്. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് മനു ഭാക്കറിന് വെള്ളി നഷ്ടമായത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News