കേരള സര്‍വകലാശാലയിലെ പ്രഭാഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രേഖാമൂലമാണ് വിശദീകരണം നല്‍കിയത്.
ALSO READ: അടിമുടി ഞെട്ടിക്കാന്‍ ‘പെരുമാനി’യിലെ കൂട്ടര്‍ എത്തുന്നു! ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി…
തനിക്കെതിരായ പരാതി വ്യാജവും രാഷ്ട്രീയപ്രേരിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. മാതൃകാ പെരുമാറ്റച്ചട്ടം താന്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരണം നല്‍കി. ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന പ്രഭാഷണ പരമ്പരയില്‍ ജോണ്‍ ബ്രിട്ടാസ് എംപി സംസാരിച്ചത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്ന പരാതിയിലാണ് വിശദീകരണം.
ALSO READ: കെജ്രിവാളിന് ആവശ്യമായ ചികിത്സ നല്‍കുന്നില്ല, ചികിത്സ നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമം: സൗരഭ് ഭരദ്വാജ്
പൗര ഉത്തരവാദിത്വങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു പ്രഭാഷണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യത്തിന് അനുബന്ധമായാണ് താന്‍ സംസാരിച്ചത്. പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് നിര്‍ദ്ദേശിച്ചിരുന്നില്ല. പ്രഭാഷണത്തില്‍ ആരുടെയെങ്കിലും പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയുടെ പേരോ ചിഹ്നമോ പതാകകളോ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പക്ഷപാത രഹിതമായ സ്വഭാവം നിലനിര്‍ത്തിയായിരുന്നു പ്രഭാഷണം. ച്ചഭക്ഷണ ഇടവേളയില്‍ നടന്ന പരിപാടി ആയതിനാല്‍ സര്‍വകലാശാലയുടെ പതിവ് പ്രവര്‍ത്തനങ്ങള്‍ തടസ്സപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here