‘സിംപതി വേണ്ട അനുതാപം ആണ് വേണ്ടത്’; ഫീനിക്സ് അവാർഡ് ഹൃദയത്തിന്റെ ഭാഷയിലുള്ള അവാർഡ്: ഡോ. ജോൺ ബ്രിട്ടാസ് എം പി

ഫീനിക്സ് അവാർഡ് ഹൃദയത്തിന്റെ ഭാഷയിലുള്ള അവാർഡ് ആണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഈ ആശയം കൊണ്ടുവന്ന മമ്മൂട്ടിക്കും ജോൺ ബ്രിട്ടാസ് എംപി നന്ദി പറഞ്ഞു. ഫീനിക്സ് അവാർഡ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ദ റിയല്‍ ‘കൊമ്പന്‍സ്’… വീരസാഹിസക യാത്രകളുമായി ഈ സാഹസിക സംഘം ഫീനിക്‌സ് പുരസ്‌കാരം ഏറ്റുവാങ്ങി

അവാർഡ് നേടിയ യാസിനെ കുറിച്ചും ബ്രിട്ടാസ് പറഞ്ഞു. അവർക്ക് നമ്മുടെ സിംപതി വേണ്ട , അനുതാപം ആണ് വേണ്ടത്. ചെയ്യുന്നതിൽ നിന്ന് ചെയ്യാൻ കഴിയുന്നതിലേക്കുള്ള അവാർഡ് ആണ് യാഥാർഥ്യത്തിൽ ഫീനിക്സ് അവാർഡ്.ഐക്യദാർഡ്യത്തിന്റെ അവാർഡ് ആണ് ഇതെന്നും ബ്രിട്ടാസ് എം പി പറഞ്ഞു. പണ്ടുകാലത്തെ അപേക്ഷിച്ച് ഭിന്നശേഷിക്കാരെ പരിഹാസത്തിനു ഇടയാക്കിയിരുന്നു. അവിടെനിന്ന് സമൂഹം മുന്നോട്ടു കുതിച്ചുവെന്നും ബ്രിട്ടാസ് പറഞ്ഞു. അവാർഡിലെ ജേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.

ALSO READ: ‘കൈരളിയുടെ ഏറ്റവും ശോഭയേറിയ അവാർഡാണ് ഫീനിക്സ് പുരസ്‌കാരം’: മന്ത്രി ആർ ബിന്ദു

അതേസമയം കൈരളിയുടെ ഏറ്റവും ശോഭയേറിയ അവാർഡാണ് ഫീനിക്സ് പുരസ്കാരമെന്ന്മന്ത്രി ആർ ബിന്ദു പറഞ്ഞു. മറ്റ് മാധ്യമങ്ങളിൽ നിന്ന് കൈരളിയെ വ്യത്യസ്തമാക്കുന്നത് വേറിട്ട ജീവിതങ്ങളോട് കാണിക്കുന്ന പ്രത്യേക മമതയാണ്. നമുക്ക് ചുറ്റുമുള്ള ഭിന്നശേഷി മക്കൾക്ക് വേണ്ടി സൗഹാർദ്ദപരമായ അന്തരീക്ഷം ഒരുക്കുവാൻ നമുക്ക് ഓരോരുത്തർക്കും എന്തൊക്കെ ചെയ്യാമെന്നുള്ളത് സുപ്രധാനമായ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News