‘നീറ്റ് പിജി പരീക്ഷാകേന്ദ്രത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ജെ പി നദ്ദയ്ക്ക് കത്തയച്ചു, ശ്രമങ്ങൾ ഫലം കണ്ടു’: ഡോ. ജോൺ ബ്രിട്ടാസ് എംപി

ഏറെ മാറ്റിവയ്ക്കലുകൾക്കും ക്രമക്കേടുകൾക്കുമൊടുവിൽ നീറ്റ് പിജി പരീക്ഷകൾ ഓഗസ്റ്റ് 11 ന് നടക്കാനിരിക്കുകയാണ്. ജൂലൈ 31ന് രാത്രി ദേശീയ മെഡിക്കൽ സയൻസ് പരീക്ഷാ ബോർഡ് പരീക്ഷാർത്ഥികൾക്ക് നല്കിയ അറിയിപ്പുകൾ പ്രകാരം ആന്ധ്രയിലാണ് പരീക്ഷാകേന്ദ്രം ലഭിച്ചത്. അതിലും ശരിയായ വിവരങ്ങൾ നൽകിയിരുന്നില്ല. ഇതിനെതിരെ ജെപി നദ്ദയ്ക്ക് കത്തയച്ചിരുന്നതായും കത്തിൽ ഫലം കണ്ടു എന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Also Read: ‘ദുരന്തമുഖത്തും കേന്ദ്രസര്‍ക്കാരിന് ഗൂഢ രാഷ്ട്രീയ അജണ്ട’; കേരളത്തെ വിമര്‍ശിക്കാന്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത പങ്കുവെച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിൽ നിന്നുള്ള പതിനായിരത്തോളം ഡോക്ടർമാരാണ് ഇത്തവണ നീറ്റ് പി ജി പ്രവേശന പരീക്ഷയെഴുതുന്നത്. നിരവധി തവണ പരീക്ഷ മാറ്റിവെച്ചിട്ടാണ് ഇപ്പോൾ ആഗസ്റ്റ് 11 പരീക്ഷ തിയ്യതിയായി തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 31ന് രാത്രി ദേശീയ മെഡിക്ക
ൽ സയൻസ് പരീക്ഷാ ബോർഡ് പരീക്ഷാർത്ഥികൾക്ക് നല്കിയ അറിയിപ്പുകൾ പ്രകാരം ആന്ധ്രയിലാണ് പരീക്ഷാകേന്ദ്രം ലഭിച്ചത്. മാത്രമല്ല നഗരത്തിന്റെ പേര് മാത്രമാണ് അറിയിപ്പിൽ പറഞ്ഞിരുന്നത്.
പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 8ന് മാത്രം പരീക്ഷാ കേന്ദ്രം അറിയിക്കാമെന്ന പരീക്ഷാ ബോർഡിന്റെ നിലപാട് ഉദ്യോഗാർത്ഥികളെ പ്രതിസന്ധിയിലാക്കി. കുറഞ്ഞ സമയത്തിനുള്ളിൽ ദൂരസ്ഥലങ്ങളിലേക്കുള്ള യാത്ര ടിക്കറ്റുകൾ തരപ്പെടുത്തുക, അവിടെ താമസിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുക എന്നതൊക്കെ ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. മാത്രമല്ല, പരീക്ഷയെഴുതാനായി ഇത്രയേറെ ജൂനിയർ ഡോക്ടർമാർ സംസ്ഥാനം വിട്ടുപോകുന്നത് സമാനതകളില്ലാത്ത പ്രകൃതി ക്ഷോഭം നേരിട്ട വയനാട്ടിലെ ദുരിതാശ്വാസ നടപടികളെ ബാധിക്കുന്നതുമാണ്. കേരളത്തിലെ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരീക്ഷാർത്ഥികളും ഇതേ അനിശ്ചിതാവസ്ഥയിൽ തന്നെ ആയിരുന്നു.
അതുകൊണ്ട് പിറ്റേദിവസം രാവിലെ തന്നെ നീറ്റ് പിജി പ്രവേശന പരീക്ഷയെഴുതുന്ന കേരളത്തിലെ ഡോക്ടർമാരുടെ പരീക്ഷാ കേന്ദ്രങ്ങളായി ആന്ധ്രയിലെ വിദൂര സ്ഥലങ്ങൾ അനുവദിച്ച ദേശീയ മെഡിക്കൽ സയൻസ് പരീക്ഷാ ബോർഡിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയ്ക്ക് കത്തയക്കുകയും പാർലമെന്റിൽ ഉന്നയിക്കുന്നതിന് നോട്ടീസ് നല്കുകയും ചെയ്തിരുന്നു.
ശ്രമങ്ങൾ ഫലം കണ്ടു എന്നതിൽ സന്തോഷമുണ്ട്. പരീക്ഷാകേന്ദ്രങ്ങൾ മാറ്റി നിശ്ചയിക്കാൻ ദേശീയമെഡിക്കൽ സയൻസ് പരീക്ഷാ ബോർഡ് തീരുമാനിച്ചു. പാർലമെന്റിൽ സമർപ്പിച്ച നോട്ടീസിന് ഈ തീരുമാനം വന്നതിന് ശേഷമാണ് അവതരണാനുമതി ലഭിച്ചത്. അതുകൊണ്ട് തന്നെ നീറ്റ് പിജി പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുമെന്ന ഈ തീരുമാനം പുനഃപരിശോധിച്ച് ഉചിതമായ നടപടി സ്വീകരിച്ച സർക്കാറിനോട് നന്ദി പറയാൻ ആ അവസരം ഉപയോഗപ്പെടുത്തി.
നീറ്റ് പിജി പ്രവേശന പരീക്ഷയെഴുതുന്ന എല്ലാ ഡോക്ടർമാർക്കും എന്റെ ആശംസകൾ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News