വഖഫ് ഭേദഗതി ബില്ലില്‍ അറിയേണ്ടതെന്ത്? കേന്ദ്രത്തിന്റെ ഗൂഢനീക്കങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ട് ഡോ. കെ.ടി. ജലീല്‍ എംഎല്‍എ വ്യക്തമാക്കുന്നു…

വഖഫ് ഭേദഗതി ബില്‍ രാജ്യമൊട്ടാകെ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ എന്താണ് വഖഫ് നിയമഭേദഗതിയെന്നും എന്തുകൊണ്ടത് എതിര്‍ക്കപ്പെടണമെന്നും ചൂണ്ടിക്കാട്ടി കെ.ടി. ജലീല്‍ എംഎല്‍എ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വഖഫ് ഭേദഗതി ബില്ലിലെ ഏഴ് ന്യൂനതകള്‍ തുറന്നുകാട്ടിയാണ് കെ.ടി. ജലീല്‍ ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ബില്ലിലെ പ്രധാന ന്യൂനതകളായി ജലീല്‍ ചൂണ്ടിക്കാട്ടുന്നത് ഇക്കാര്യങ്ങളാണ്. 1. വഖഫ് ഭേദഗതി ബില്‍ നിയമമായാല്‍ കല്‍പിത വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥാവകാശം വഖഫ് സ്വത്തായി പരിഗണിക്കാനാവില്ല. അതായത്, രേഖപ്രകാരം വഖഫ് ചെയ്യപ്പെടാത്തതും എന്നാല്‍ കാലങ്ങളായി വഖഫ് സ്വത്തായി കണക്കാക്കി ഉപയോഗിക്കുകയും ചെയ്യുന്ന ഭൂമിയ്ക്കും സ്വത്തുവഹകള്‍ക്കും മേലുള്ള വഖഫ് ബോര്‍ഡിന്റെ എല്ലാ അധികാരങ്ങളും ഈ നിയമഭേദഗതി നിലവില്‍ വരുന്നതോടെ ഇല്ലാതാകും.

ALSO READ: വയനാട് ഉരുൾപൊട്ടൽ ദുരന്തം; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം

അതോടെ സര്‍ക്കാരുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി ഇത്തരം ഭൂമിയും കെട്ടിടങ്ങളും സ്വത്തുവഹകളും യഥേഷ്ടം ഉപയോഗപ്പെടുത്താന്‍ സാഹചര്യമൊരുങ്ങും. ഇത് ആത്യന്തികമായി വഖഫ് സ്വത്തുക്കളില്‍ ഭീമമായ കുറച്ചില്‍ വരുത്തും. 2. നിലവിലുള്ള വഖഫ് ബോര്‍ഡ് ഈ ഭേദഗതി ബില്‍ നിയമമാകുന്നതോടെ രണ്ടായി വിഭജിക്കപ്പെടും. സുന്നി വഖഫ് സ്വത്തുക്കളെന്നും ഷിയാ വഖഫ് സ്വത്തുക്കളെന്നും അറിയപ്പെട്ടേക്കാവുന്ന ഈ വഖഫ് ബോര്‍ഡുകള്‍ ഐക്യത്തില്‍ കഴിഞ്ഞിരുന്ന മുസ്ലീങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കും. 3. പുതിയ വഖഫ് ബോര്‍ഡില്‍ പുതിയ ഭേദഗതിയോടെ രണ്ട് അമുസ്ലിം പ്രതിനിധികള്‍ ഉണ്ടാകും. 4. ഇത്തരം പ്രതിനിധികളെ ഉപയോഗിച്ച് വഖഫ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി ഏത് മതവിഭാഗത്തിലുള്ള ഉദ്യോഗസ്ഥനെയും നിയമിക്കാന്‍ ഈ ഭേദഗതിയോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയും. നിലവില്‍ വഖഫ് ബോര്‍ഡിന്റെ കൂടെ അനുമതിയോടെ മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സിഇഒമാരെ നിയമിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

ALSO READ: വയനാട്ടിലെ ദുരന്തമുഖത്ത് അനാഥരായ കുഞ്ഞുങ്ങളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ സ്‌നേഹ സാന്ത്വനവുമായി അഹല്യഗ്രൂപ്പ്

അതിനു മാറ്റം വരും. 5. സംസ്ഥാന വഖഫ് ബോര്‍ഡില്‍ രണ്ട് എംഎല്‍എ പ്രതിനിധികള്‍ ഉണ്ടായിരുന്നത് ഒന്നായി ചുരുങ്ങും. ദേവസ്വം ബോര്‍ഡുകളില്‍ നിയമസഭകളില്‍ നിന്നുള്ള ഹൈന്ദവ സമുദായ അംഗങ്ങളെ തിരഞ്ഞെടുക്കും പോലെ വഖഫ് ബോര്‍ഡിലേക്ക് മുസ്ലിം എംഎല്‍എമാര്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന രീതി അവസാനിക്കും. പകരം വഖഫ് ബോര്‍ഡിലേക്കുള്ള ഏക പ്രതിനിധിയെ സംസ്ഥാന സര്‍ക്കാരുകളാകും നോമിനേറ്റ് ചെയ്യുക. 6. വഖഫ് ബോര്‍ഡിലേക്കുള്ള എംപിമാരുടെ പ്രതിനിധിയെ മുസ്ലിം എംപിമാര്‍ തിരഞ്ഞെടുക്കുന്നതിനു പകരം സംസ്ഥാന സര്‍ക്കാരിനു നാമനിര്‍ദ്ദേശം ചെയ്യാനാകും. 7. വഖഫ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ കൈകാര്യക്കാരില്‍ വോട്ടിംഗിലൂടെയാണ് രണ്ടു പ്രതിനികളെ ഇക്കാലമത്രയും ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തിരുന്നത്. അവരുടെ എണ്ണം രണ്ടില്‍ നിന്ന് ഒന്നായി ഈ ഭേദഗതിയിലൂടെ കുറക്കും. മാത്രമല്ല, ആ ഏകാംഗത്തെ പുതിയ നിയമത്തില്‍ സംസ്ഥാന സര്‍ക്കാരുകളായിരിക്കും ഇനി നാമനിര്‍ദ്ദേശം ചെയ്യുക.

ALSO READ: നെട്ടൂരിൽ കായലിൽ വീണ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

വഖഫ് ബോര്‍ഡിനെ സംസ്ഥാന സര്‍ക്കാരുകളുടെ വരുതിയിലാക്കാന്‍ മാത്രമായാണ്് ഈ ഭേദഗതി ബില്ലിലൂടെ നോമിനേഷന്‍ സമ്പ്രദായം കൊണ്ടുവരുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിലൂടെ വഖഫ് ബോര്‍ഡുകളിലെ പ്രതിപക്ഷ ശബ്ദമാണ് എന്നന്നേക്കുമായി നിലക്കുകയെന്നും തന്റെ കുറിപ്പിലൂടെ ജലീല്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുകളുടെ മെഗാഫോണായി വഖഫ് ബോര്‍ഡുകളെ അധപ്പതിപ്പിക്കാനാവില്ലെന്നും തുടര്‍ന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ വഖഫ് ബോര്‍ഡുകളുടെ വരുമാന വിഹിതം ഏഴില്‍ നിന്നും അഞ്ചു ശതമാനമാക്കി കുറച്ചത് വഖഫ് ബോര്‍ഡുകളുടെ ക്ഷേമപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും വഖഫ് ബോര്‍ഡിനെ നോക്കുകുത്തിയാക്കി മാറ്റാനാണ് ഈ കരിനിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും ജലീല്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News