‘ഉയരം പേടിയാണ്, എന്നാലും ജീവന്റെ വിലയറിയാം’; കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ റോപ്പ്‌വേയിൽ പോയി ജീവൻ രക്ഷിച്ച് ഡോ. ലവ്‌ന

ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട് ചൂരൽ മലയിൽ ആദ്യം എത്തിയ ഡോക്ടർ ലവ്ന മുഹമ്മദ് ആയിരുന്നു. ഉയരമുള്ള ഊഞ്ഞാൽ പോലും ഭയമായിരുന്നു ഡോക്ടർ ലവ്നയ്ക്ക്. എന്നാൽ ഈ ഭയത്തെ മറികടന്ന് അതി സാഹസികമായാണ് ഫയർഫോഴ്സിന്റെ റോപ്പിലൂടെ ഡോക്ടർ രക്ഷാപ്രവർത്തനം നടത്തിയത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് ആണ് ഡോക്ടർ ലവ്നമുഹമ്മദ്. ഉരുൾപൊട്ടൽ ഉണ്ടായ രാത്രി ലവ്ന മൈസൂരുവിൽ ആയിരുന്നു. ആയുർവേദ ഡോക്ടർ കൂടിയായ അമ്മ സാബിറ ബാനുവാണ് ഉരുൾപൊട്ടൽ ഉണ്ടായ ചൊവ്വാഴ്ച രാവിലെ മകളെ ഫോൺ ചെയ്ത് വയനാട്ടിൽ എത്താൻ ആവശ്യപ്പെട്ടത്.

Also Read: ‘സ്കൂൾ തിരിച്ചുനൽകും’ വെള്ളാർമല സ്കൂളിലെ ഉണ്ണിമാഷിനെ സാന്ത്വനിപ്പിച്ച് മന്ത്രിമാർ

വയനാട്ടിൽ കാര്യങ്ങൾ സീരിയസ് ആണ്. നിന്റെ സേവനം അവിടെ വേണം, ഉടൻ പുറപ്പെടണം ഇതായിരുന്നു നിർദ്ദേശം. തുടർന്ന് വയനാട്ടിലേക്ക് എത്തിയ മെഡിക്കൽ ടീമിനൊപ്പം ദുരന്ത ഭൂമിയിലേക്ക്. പരിക്കേറ്റവരെയും ദുരിതബാധിതരെയും രക്ഷപ്പെടുത്തുക എന്നതായിരുന്നു ആദ്യ പരിഗണന. മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും രക്ഷപ്പെടുത്തിയ അനുഭവം ഡോക്ടർ ലവ്ന തന്നെ പറയുന്നു. കോഴിക്കോട് അഗ്‌നി രക്ഷാ സേനയിലെ അംഗമായ നിഖിലാണ് ശക്തമായ പിന്തുണ നൽകിയതെന്ന് ഡോക്ടർ പറഞ്ഞു. കാലിക്കറ്റ് സർവകലാശാല അറബി വിഭാഗം പ്രൊഫസർ പരേതനായ ഡോക്ടർ മുഹമ്മദ് വല്ലാഞ്ചിറയുടെയും ഡോക്ടർ സാബിറാബാനുവിന്റെയും മകളായ ഡോക്ടർ ലവ്ന മുഹമ്മദിനെ അമ്മ തന്നെയാണ് എമർജൻസി മെഡിസിൻ തെരഞ്ഞെടുക്കാൻ പ്രചോദനം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News