ഡോ.ഷഹനയുടെ മരണം; ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു

ഡോ. ഷഹനയുടെ ആത്മഹത്യയിൽ ഡോ. റുവൈസ് അറസ്റ്റിൽ. ഉടൻ പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കും . മെഡിക്കൽ കോളേജ് പൊലീസ് റുവൈസിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി കേസ് എടുത്തിരുന്നു.

ALSO READ: സ്ത്രീധനം ചോദിക്കുന്നവരോട് ‘താൻ പോടോ’ എന്ന് പെൺകുട്ടികൾ പറയണമെന്ന് മുഖ്യമന്ത്രി

അതേസമയം പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞത് ഷഹനയെ മാനസികമായി തകര്‍ത്തെന്ന് ഷഹനയുടെ സഹോദരന്‍ ജാസിം നാസ്. റുവൈസാണ് വിവാഹ അഭ്യര്‍ത്ഥനയുമായി ആദ്യം സമീപിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ബന്ധത്തില്‍ നിന്ന് പിന്മാറിയത് ഷഹനയെ മാനസികമായി തകര്‍ത്തെന്നും സഹോദരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News