ഒരു ഇഞ്ച് പോലും ഇഡിക്ക് വഴങ്ങില്ല, ബിജെപിയുടെ കൊള്ളയടിക്കൽ യന്ത്രമാണ് ഇഡി: ഡോ. തോമസ് ഐസക്

ഇ ഡി കേസിൽ പ്രതികരിച്ച് ഡോ. തോമസ് ഐസക്. ഒരു ഇഞ്ച് പോലും ഇഡിക്ക് വഴങ്ങില്ല എന്ന് തോമസ് ഐസക് പറഞ്ഞു. ഇഡി. കേസ് പുതിയ സംഭവവികാസങ്ങളിലേക്ക് നീങ്ങുന്നുവെന്നും ബിജെപിയുടെ രാഷ്ട്രീയ ഏജൻസി മാത്രമാണ് ഇഡിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ല, വീഡിയോകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും: മന്ത്രി മുഹമ്മദ്‌ റിയാസ്

ബിജെപിയുടെ കൊള്ളയടിക്കൽ യന്ത്രമാണ് ഇഡി. ഇഡിയോട് ശക്തമായി ഏറ്റുമുട്ടും .ഭീഷണിക്ക് വഴങ്ങില്ല.തെളിവുമായി കോടതിയിൽ വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം ഉണ്ടെകിൽ കേസ് എടുക്കണം. വെറുതെ വിരട്ടാൻ നോക്കണ്ട .ചൊവ്വാഴ്ച കാണാം എന്നും അദ്ദേഹം വ്യക്തമാക്കി.കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിൻ്റെ ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയിരുന്നു

ALSO READ: സുരേഷ് ഗോപിക്ക് വന്‍ തിരിച്ചടി; പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration