ഗോവ സർക്കാർ തീരുമാനിച്ചത് കൊണ്ട് അവർക്ക് കേരളത്തിൽ ഓൺലൈൻ ലോട്ടറി നടത്താൻ കഴിയില്ല എന്ന് ഡോ. തോമസ് ഐസക്. കേസ് നടത്തി സുപ്രീംകോടതി അംഗീകരിച്ച കാര്യമാണ്, ഓൺലൈൻ ലോട്ടറിയും പേപ്പർ ലോട്ടറിയും രണ്ടാണ് എന്നും തോമസ് ഐസക് പറഞ്ഞു.
കേരളം പേപ്പർ ലോട്ടറി നടത്തുന്നതുകൊണ്ട് ഇവിടെ മറ്റാർക്കും ഓൺലൈൻ ലോട്ടറി നടത്താൻ കഴിയില്ല. അല്ലെങ്കിൽ കേരളവും ഓൺലൈൻ ലോട്ടറി നടത്തണം.ഒരു സ്വകാര്യ കമ്പനിക്കും കേരളത്തിൽ ലോട്ടറി നടത്താൻ കഴിയില്ല, ലോട്ടറി മാഫിയയ്ക്ക് ബിജെപി സർക്കാരിൽ വലിയ സ്വാധീനമുണ്ട്.
also read : അദാലത്തുകളിൽ ഉണ്ടാകുന്ന വേഗത സർക്കാർ ഓഫീസുകളിലും ഉണ്ടാകണം: മന്ത്രി പി പ്രസാദ്
കേന്ദ്രസർക്കാരിന്റെ പിന്തുണയിൽ ലോട്ടറി നടത്താമെന്ന് ഗോവ സർക്കാരിന് പ്രതീക്ഷയുണ്ടാകും എന്നും അത് ഇവിടെ നടക്കില്ല എന്നും തോമസ് ഐസക് പറഞ്ഞു. ഒരു സംസ്ഥാന സർക്കാരിനും ഇവിടെ ഓൺലൈൻ ലോട്ടറി നടത്താൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here