കേരളം സാധ്യമായ മറ്റൊരു ലോകം എന്ന തന്റെ പുസ്തകത്തിന്റെ തുർക്കി പരിഭാഷയെ കുറിച്ച് വ്യക്തമാക്കി ഡോ. തോമസ് ഐസക്. അങ്ങനെയൊരു പരിഭാഷ കഴിഞ്ഞ ജൂലൈ മാസത്തിൽ പ്രസിദ്ധീകരിച്ചിട്ട് താൻ ഇപ്പോഴാണ് അറിയുന്നത് എന്നും അതിൽ പരിഭവമൊന്നുമില്ല എന്നും തോമസ് ഐസക് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ALSO READ: മോദി സര്‍ക്കാരിന്റെ സ്വകാര്യവത്ക്കരണത്തില്‍ ഒരു ഇര കൂടി; നമ്പി രാജേഷിന്റെ മൃതദേഹം സംസ്‌കരിച്ചു
“അവിടെ അങ്ങ് ദൂരെ ഒരു വിപ്ലവമുണ്ട്. അത് അവിടെയുള്ളതുകൊണ്ട്, വെറുതേ തള്ളിക്കളയണ്ട. അനറ്റോലിയൻ ഗ്രാമങ്ങളിലെ പ്രസിദ്ധമായ കുട്ടികളുടെ പാട്ടുപോലെ ‘നമുക്ക് അവിടെ പോയി കാണാം’. കൃത്യമായി പറഞ്ഞാൽ നമുക്ക് അത് വായിച്ച് കണ്ടറിയാം. ‘നമുക്ക് പരിചിതമായൊരു വിപ്ലവം?’ ‘നമ്മുടെ വിപ്ലവം?’ അതുമല്ലെങ്കിൽ ‘വ്യത്യസ്തമായൊരു വിപ്ലവം?’ നമുക്ക് വായിച്ചറിയാം.” എന്ന പുസ്തകത്തിനു നൽകിയ പുതിയ ഇൻട്രോ തനിക്ക് ഏറെ ഇഷ്ടപ്പെട്ടത് എന്നും തോമസ് ഐസക് പറഞ്ഞു.
ഇന്ത്യ ബൃഹത്തായ ഒരു രാജ്യമാണെന്നും അതിൽ ചെറിയൊരു സംസ്ഥാനം മാത്രമാണ് കേരളമെന്നും പറഞ്ഞുകൊണ്ട് ഇവിടെ കമ്മ്യൂണിസ്റ്റ് പാർടി ഇപ്പോഴും ശക്തമാണെന്നും ഇടയ്ക്കിടെ അധികാരത്തിൽ വരാറുണ്ടെന്നും ഇതിൽ വിശദീകരിക്കുന്നു.ഇത് വേറിട്ടൊരു പാതയാണോയെന്ന ചോദ്യത്തോടെയാണ് ഇൻട്രോ അവസാനിപ്പിക്കുന്നത്. “നമുക്ക് അവിടെ പോയി കാണാൻ കഴിഞ്ഞില്ലെങ്കിലും ഈ പുസ്തകം വായിക്കാം. കേരളത്തെ മനസിലാക്കാം” എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത് എന്നാണ് തോമസ് ഐസക് കുറിച്ചത്.
ALSO READ: കൊച്ചി കപ്പൽശാലക്ക് യൂറോപ്പിൽ നിന്ന് 1000 കോടിയുടെ കരാർ
ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്
ഫെയ്സ്ബുക്കിൽ തെറിവിളിച്ചുകൊണ്ടിരുന്ന സംഘികൾ ഇപ്പോൾ ട്വിറ്ററിലേക്കു മാറിയിരിക്കുകയാണ്. എന്റെ എല്ലാ പോസ്റ്റുകളിലും പ്രത്യേകിച്ച് മോദിയെ വിമർശിക്കുന്നുണ്ടെങ്കിൽ തെറിപ്പൊങ്കാലയാണ്. അതുകൊണ്ട് വായിക്കാനേ ശ്രമിക്കാറില്ല. പക്ഷേ, കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ നോട്ടിഫിക്കേഷനിൽ ഒരു പുസ്തകത്തിന്റെ കവർ ശ്രദ്ധയിൽപ്പെട്ടു. തുർക്കി ഭാഷയാണ്. എന്റെ പേരുണ്ട്. ഹിന്ദുസ്ഥാൻ എന്നും മറ്റും തലക്കെട്ടിലുണ്ട്. അങ്ങനെയൊരു പുസ്തകം ഞാൻ എഴുതിയിട്ടില്ല. ഇത് എന്ത് മറിമായെന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. അവസാനം കണ്ടുപിടിച്ചു: “ഹിന്ദുസ്ഥാനിലെ സോഷ്യലിസ്റ്റ് അനുഭവം – കേരളം”
കേരളം സാധ്യമായ മറ്റൊരു ലോകം (Kerala: Another Possible World) എന്ന എന്റെ പുസ്തകത്തിന്റെ തുർക്കി ഭാഷയിലേക്കുള്ള പരിഭാഷയാണ്. ഇങ്ങനെയൊരു പരിഭാഷ കഴിഞ്ഞ ജൂലൈ മാസത്തിൽ പ്രസിദ്ധീകരിച്ചിട്ട് ഞാൻ ഇപ്പോഴാണ് അതിനെക്കുറിച്ച് അറിയുന്നത്. അതിൽ പരിഭവമൊന്നുമില്ല. ആർക്കെങ്കിലും അങ്ങനെ തോന്നിയതിൽ സന്തോഷം മാത്രം.
പുസ്തകത്തിനു നൽകിയ പുതിയ ഇൻട്രോയാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. “അവിടെ അങ്ങ് ദൂരെ ഒരു വിപ്ലവമുണ്ട്. അത് അവിടെയുള്ളതുകൊണ്ട്, വെറുതേ തള്ളിക്കളയണ്ട. അനറ്റോലിയൻ ഗ്രാമങ്ങളിലെ പ്രസിദ്ധമായ കുട്ടികളുടെ പാട്ടുപോലെ ‘നമുക്ക് അവിടെ പോയി കാണാം’. കൃത്യമായി പറഞ്ഞാൽ നമുക്ക് അത് വായിച്ച് കണ്ടറിയാം. ‘നമുക്ക് പരിചിതമായൊരു വിപ്ലവം?’ ‘നമ്മുടെ വിപ്ലവം?’ അതുമല്ലെങ്കിൽ ‘വ്യത്യസ്തമായൊരു വിപ്ലവം?’ നമുക്ക് വായിച്ചറിയാം.”
ഇന്ത്യ ബൃഹത്തായ ഒരു രാജ്യമാണെന്നും അതിൽ ചെറിയൊരു സംസ്ഥാനം മാത്രമാണ് കേരളമെന്നും പറഞ്ഞുകൊണ്ട് ഇവിടെ കമ്മ്യൂണിസ്റ്റ് പാർടി ഇപ്പോഴും ശക്തമാണെന്നും ഇടയ്ക്കിടെ അധികാരത്തിൽ വരാറുണ്ടെന്നും വിശദീകരിക്കുന്നു. എങ്ങനെയാണ് അവർ അധികാരത്തിൽ വന്നത്? എന്തെല്ലാം നയങ്ങളാണ് നടപ്പാക്കിയത്? വിദ്യാഭ്യാസം, ആരോഗ്യം, ഭൂപരിഷ്കരണം, മൈക്രോഫിനാൻസ്, അധികാരവികേന്ദ്രീകരണം, പശ്ചത്താലസൗകര്യത്തിനു നൂതനരീതികൾ തുടങ്ങിയവയെ പരാമർശിക്കുന്നു. ഇത് വേറിട്ടൊരു പാതയാണോയെന്ന ചോദ്യത്തോടെയാണ് ഇൻട്രോ അവസാനിപ്പിക്കുന്നത്. “നമുക്ക് അവിടെ പോയി കാണാൻ കഴിഞ്ഞില്ലെങ്കിലും ഈ പുസ്തകം വായിക്കാം. കേരളത്തെ മനസിലാക്കാം”
ഇസ്റ്റാൻബുളിലെ ഇടതുപക്ഷ പ്രസിദ്ധീകരണശാലയാണ് യോർദാം കിതാപ്. 2006-ലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. മാർക്സിസ്റ്റ് ക്ലാസിക്കുകളോടൊപ്പം ആഗോള സംഭവവികാസങ്ങളെക്കുറിച്ചുള്ള മാർക്സിസ്റ്റ് പഠനങ്ങളും വിവിധ രാജ്യങ്ങളിലെ മാർക്സിസ്റ്റ് അനുഭവങ്ങളും ഇവരുടെ ഗ്രന്ഥങ്ങളിൽ പ്രമുഖമാണ്.
ഇതുവരെ ഈ ഗ്രന്ഥം മലയാളത്തിലേക്കു തർജ്ജിമ ചെയ്തിട്ടില്ല. അതിനു മുമ്പ് തുർക്കി ഭാഷയിൽ ഒരു വർഷം മുമ്പ് തർജ്ജിമ പ്രസിദ്ധീകരിക്കപ്പെട്ടു. മലയാള തർജ്ജിമ സ്വയം ചെയ്യാൻ തീരുമാനിച്ചതുകൊണ്ടാണ് ഇത് അങ്ങനെ നീണ്ടുപോയത്. ആ കുറവ് അടിയന്തരമായി പരിഹരിക്കാം.