മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ട ഒരു തസ്തിക മാത്രമാണ് ഗവർണർ പദവി; ഡോ ജോൺബ്രിട്ടാസ് എംപി

john brittas

മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ട ഒരു തസ്തിക മാത്രമാണ് ഗവർണർ പദവിയെന്ന് ഡോ. ജോൺബ്രിട്ടാസ് എംപി. ഒരു ആഭരണ വേഷഭൂഷാദി എന്നുള്ളതിന് അപ്പുറത്ത് ഒന്നുമില്ലാത്തതാണ് ഗവർണർ പദവി. ഈ പദവിയെക്കുറിച്ച് അംബേദ്കർ ഭരണഘടന നിർമ്മാണ സഭയിൽ കൃത്യമായി പ്രതിപാതിച്ചിട്ടുണ്ടെന്നും ഗവർണർക്ക് ആർപ്പു വിളിക്കുന്ന മാധ്യമ ലോകത്തെ ആദ്യമായാണ് താൻ കാണുന്നതെന്നും ഡോ. ജോൺബ്രിട്ടാസ് എംപി പറഞ്ഞു.

ALSO READ: ‘ഒരു ബമ്പർ ലോട്ടറിയാണ് എന്നെ തുറന്നു കാണിക്കാൻ ഞാൻ തന്നെ താങ്കൾക്ക് നൽകിയിരിക്കുന്നത് അന്വേഷിച്ച് നറുക്കെടുക്കൂ! വേഗമാകട്ടെ, വേഗമാകട്ടെ!’

മറ്റു സംസ്ഥാനങ്ങൾക്ക് ഇത് ഒരു വിസ്മയമായിരിക്കും. ചവിട്ടി മെതിക്കുന്നവർക്ക് വേണ്ടി വിസിൽ അടിക്കുന്നത് കേട്ട് കേൾവിയില്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ പദവിയുടെ സാധുത പരിശോധിക്കുന്നതിനായി നിയോഗിച്ച മൂന്ന് കമ്മീഷൻ്റെയും അന്തസത്ത കളയും വിധമാണ് ഇപ്പോൾ ഗവർണർമാർ  പ്രവർത്തിക്കുന്നതെന്നും  കേന്ദ്ര സർക്കാർ വിരുദ്ധ സമീപനം കാണിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഗവർണർമാർ ഇങ്ങനെ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News