അമിത് ഷായുടെ കേരള വിരുദ്ധ പരമാര്‍ശം; ലേഖനം പങ്കുവച്ച് ഡോ.ജോണ്‍ ബ്രിട്ടാസ് എം.പി

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള വിരുദ്ധ പരാമര്‍ശത്തെക്കുറിച്ചും അതിനെതിരെ എ‍ഴുതിയ ലേഖനവും പങ്കുവെച്ച് ഡോ.ജോണ്‍ ബ്രിട്ടാസ് എം.പി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിങ്ങളുടെ തൊട്ടപ്പുറത്ത് കേരളമുണ്ടെന്നും ബാക്കി ഞാന്‍ പറയുന്നില്ലെന്നുമായിരുന്നു അമിത്ഷായുടെ  പരാമര്‍ശം. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് ദില്ലി ഇന്ത്യന്‍ എക്സ്പ്രെസില്‍ ജോണ്‍ ബ്രിട്ടാസ് ലേഖനമെ‍ഴുതിയിരുന്നു. ‘പെരില്‍സ് ഓഫ് പ്രൊപഗെന്‍ഡ’ എന്നാണ് ലേഖനത്തിന്‍റെ തലക്കെട്ട്. കേരളത്തെക്കുറിച്ചുള്ള അമിത്ഷായുടെ പരാമര്‍ശങ്ങള്‍ കേന്ദ്രമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ലെന്ന ഉപശീര്‍ഷകത്തോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച്  ലേഖനമെ‍ഴുതിയതിന് അത്യപൂർവ്വമായ നടപടികളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. രാജ്യദ്രോഹത്തിന് ജോണ്‍ ബ്രിട്ടാസ് എംപിയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്  രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതിക്ക് ബിജെപി നേതാവ് പരാതി നൽകി. പിന്നാലെജോണ്‍ ബ്രിട്ടാസിനോട്  വിശദീകരണം തേടി വിളിച്ചുവരുത്തി. ഈ വിഷയങ്ങള്‍ എല്ലാം സൂചിപ്പിച്ചാണ് അദ്ദേഹം ലേഖനം പങ്കുവച്ചിരിക്കുന്നത്.

അതേസമയം,  ജോണ്‍ ബ്രിട്ടാസ് എംപിയോട് വിശദീകരണം ചോദിച്ച രാജ്യസഭ അധ്യക്ഷന്‍റെ നടപടിക്കെതിരെ  വലിയ വിമര്‍ശനങ്ങളാണ്  ഉയര്‍ന്നത്. ഈ നടപടി  അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന്  ദേശീയ മാധ്യമങ്ങളടക്കം പ്രതികരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളുമടക്കം  ജോണ്‍ ബ്രിട്ടാസ് എംപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News