കോവിഡ് പോലെ ഭയപ്പെടേണ്ട രോഗമാണോ കുരങ്ങുപനി? ; ഡോ. സുൽഫി നൂഹ് പറയുന്നത് കേൾക്കൂ

രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് വലിയ ആശങ്കയിലായിരിക്കുകയാണ് ജനങ്ങൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു എന്നറിയിച്ചിരിക്കുന്നത്. രോഗ ബാധ മേഖലിൽ നിന്ന് എത്തിയ ആൾക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. മങ്കി പോക്സിന്റെ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് ആണ് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചത്. 2022 ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസിനു സമാനമായ കേസ്. ഈ സാഹചര്യത്തിൽ മങ്കിപോക്‌സിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ ഇഎൻടി സർജനും ഇന്ത്യൻ മെഡിക്കൽ അസോയിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ സുൽഫി നൂഹു.

ALSO READ : രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു

മങ്കിപോക്സിനെ കുറിച്ച് ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആണ് ഡോ. സുൽഫി നൂഹ് പറയുന്നത്. കൂടാതെ ലോകാരോഗ്യ സംഘടനാ എംപോക്‌സിനെതിരെ ആഗോള ജാഗ്രത പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയ്‌ക്കോ, കേരളത്തിനോ അതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“കോവിഡ് പോലെ ആശങ്ക ഉണർത്തുന്ന രീതിയിൽ പടരുന്ന ഒരു രോഗമല്ല എംപോക്സ്. എങ്കിലും ലോകാരോഗ്യ സംഘടനാ ആഗോള ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ എന്താണ് മങ്കിപോക്സ് എന്നത് സംബന്ധിച്ച് ഒരു അവബോധം ജനങ്ങൾക്ക് ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയെ അല്ലെങ്കിൽ കേരളത്തെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യം, ഇവിടെ നിന്നും നിരവധി ആളുകൾ മറ്റു രാജ്യങ്ങളിലേക്ക് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി വിമാന മാർഗം യാത്ര ചെയ്യാറുണ്ട്. ഇത് രോഗവ്യാപനത്തിനുള്ള സാഹചര്യം ഒരുക്കാനുള്ള സാധ്യത കൂടുതലാണ്. രോഗത്തെ കുറിച്ച് വ്യാപിക്കുന്ന ഒരു തെറ്റായ കാര്യം ലൈംഗിക ബന്ധത്തിലൂടെ മാത്രമാണ് രോഗം പകരുന്നത് എന്നതാണ്. എന്നാൽ അത് മാത്രമല്ല, രോഗികളുമായി സമ്പർക്കം പുലർത്തുന്നതിനാലും, അടുത്തിടപഴകുന്നതിനാലും ആണ് പ്രധാനമായും പകരുന്നത്. മൃഗങ്ങളിൽ നിന്നാണ് സാധാരണ രോഗം പകരുന്നത്. പൊതുവെ എംപോക്സ്‌ അങ്ങനെ ഗുരുതരമായ അവസ്ഥയിലേക്ക് മാറാറില്ല. എന്നാൽ അപൂർവം സാഹചര്യങ്ങളിൽ രോഗം ഗുരുതരമാകാറുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുമ്പോൾ ജാഗ്രത പുലർത്തുക എന്നതാണ് പ്രധാനമായും ഈ രോഗത്തെ കുറിച്ച് മനസിലാക്കിയിരിക്കേണ്ട കാര്യം” – ഡോ. സുൽഫി നൂഹ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News