കയറ്റുമതി ചെയ്യുന്ന മാംസങ്ങൾക്കും മാംസ ഉത്പന്നങ്ങൾക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളുമായി കേന്ദ്ര സർക്കാർ

ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുകയും സംസ്കരണം നടത്തുകയും ചെയ്താൽ മാത്രമേ ഹലാൽ മുദ്രയോടെ മാംസങ്ങളും മാംസ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാൻ സാധിക്കൂ എന്ന് കേന്ദ്ര സര്‍ക്കാര്‍. കയറ്റുമതി ചെയ്യുന്ന മാംസങ്ങൾക്കും മാംസ ഉത്പന്നങ്ങൾക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കിയതിന് പുറകേയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നിർദ്ദേശം.

പുറത്തിറക്കിയ വിജ്ഞാപനത്തിൽ പോത്തിറച്ചി, മത്സ്യം, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും മാംസം, സോസേജുകൾ, മാംസത്തിന്റെ മറ്റു ഉൽപ്പന്നങ്ങളും ഉൾപ്പെടും. ഹലാൽ നിബന്ധനകൾ ഉള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ രാജ്യത്തിൻ്റെ ആവശ്യകതകൾ നിറവേറ്റേണ്ട ബാധ്യത നിർമ്മാതാവ്, വിതരണക്കാരൻ കയറ്റുമതിക്കാരൻ എന്നിവ‍‍ർക്കുണ്ട്. നിലവിൽ ഹലാൽ സ‍‍ർട്ടിഫിക്കറ്റ് നൽകുന്ന സമിതികൾക്ക് നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡിയുടെ അംഗീകാരം നേടുന്നതിന് ആറുമാസം സമയപരിധി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News