പരോളിൽ ഇറങ്ങുന്നവരെ നിരീക്ഷിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങൾ; കരട് ജയിൽ നിയമം പുറത്തിറക്കി

തടവുകാർക്കുള്ള നിയമങ്ങൾ കർശനമാക്കി കരട് ജയിൽ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പരോളിലിറങ്ങുന്നവരെ നിരീക്ഷിക്കാൻ ദേഹത്ത് ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിക്കാനും തടവുകാർ ഫോൺ കൈവശം വച്ചാൽ മൂന്നു വർഷം അധിക ശിക്ഷ നടപ്പാക്കാനും നിർദ്ദേശം. തിങ്കളാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ജയിൽ നിയമത്തിന്റെ കരട് പുറത്തിറക്കിയത്.

ALSO READ: വേൾഡ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയും

കുറ്റകൃത്യത്തിന്റെ ഗൗരവം, പ്രായം എന്നിവ നോക്കി കുറ്റവാളികളെ തരംതിരിക്കണം. മയക്കുമരുന്നിനും മദ്യത്തിനും അടിമകളായവർ, ആദ്യമായി കുറ്റംചെയ്യുന്നവർ, വിദേശരാജ്യങ്ങളിൽനിന്നുമുള്ള കുറ്റവാളികൾ, പ്രായംചെന്ന കുറ്റവാളികൾ, സാംക്രമികവും ഗുരുതരവുമായ രോഗങ്ങളുള്ളവർ, മാനസികരോഗമുള്ളവർ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ, കുട്ടികളുള്ള സ്ത്രീ തടവുകാർ, ചെറുപ്പക്കാർ, അപകടകാരികളായവർ എന്നിവരെ പ്രത്യേകം ജയിലുകളിൽ പാർപ്പിക്കണം എന്നീ നിർദ്ദേശങ്ങളും നിയമത്തിലുണ്ട്.

ALSO READ: പരസ്യങ്ങളില്ലാതെ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കാം: ഈടാക്കുന്നത് വന്‍ തുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News