ഉന്നതവിദ്യാഭ്യാസരംഗത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കമാണ് കരട് യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍; മുഖ്യമന്ത്രി

cm pinarayivijayan

യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ പുറത്തിറക്കിയ കരട് മാര്‍ഗരേഖയില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെയും അക്കാദമിക് വിദഗ്ദ്ധരുടെയും ആശങ്കകള്‍ വലിയ തോതില്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയില്‍ അവതരിപ്പിച്ച പ്രമേയം.

1977 ജനുവരി 3-ന് പ്രാബല്യത്തില്‍ വന്ന 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഉന്നതവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ നിന്നും സമാവര്‍ത്തി ലിസ്റ്റിലെ ഇനം 25 ആയി മാറ്റപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് അതത് സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയ നിയമങ്ങള്‍ക്കനുസൃതമായിട്ടാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന ലിസ്റ്റിലെ ഇനം 32 പ്രകാരം സര്‍വ്വകലാശാലകളുടെ സ്ഥാപനം, മേല്‍നോട്ടം എന്നിവ സംബന്ധിച്ചുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. യൂണിയന്‍ ലിസ്റ്റിലെ ഇനം 66 പ്രകാരം ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനത്തിനും നിലവാരം നിശ്ചയിക്കുന്നതിലും മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് അധികാരമുള്ളത്. ഇതിന്‍റെ പിന്‍ബലത്തിലാണ് യു.ജി.സി നിയമത്തിന്‍ കീഴില്‍ യു.ജി.സി റെഗുലേഷനുകള്‍ പുറപ്പെടുവിക്കുന്നത്.

Also Read: കഞ്ചിക്കോട്‌ ബ്രൂവറി വന്നാല്‍ ജലചൂഷണമുണ്ടാകില്ല വിസ്‌മയ പാര്‍ക്കിലെ മ‍ഴവെള്ള സംഭരണി അതിന് ഉദാഹരണമാണ്: എം വി ​ഗോവിന്ദൻ മാസ്റ്റർ

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ആഗസ്റ്റ് 31, 1949 ന് നടന്ന സംവാദത്തിന് മറുപടി പറഞ്ഞുകൊണ്ട് ഡോ. ബി.ആര്‍. അംബേദ്കര്‍ നടത്തിയ പ്രസംഗത്തില്‍ യൂണിയന്‍ ലിസ്റ്റിലെ ഇനം 66 ന്‍റെ പരിധിയും പരിമിതിയും വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകള്‍ നടത്തുന്ന ബിരുദ പരീക്ഷകള്‍ക്കുള്ള പാസ് മാര്‍ക്കോ മാനദണ്ഡങ്ങളോ പല തരത്തിലായാല്‍ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഇതുപോലുള്ള ഏകീകൃതമല്ലാത്ത വ്യവസ്ഥകള്‍ ഒഴിവാക്കാനും സംസ്ഥാനങ്ങളില്‍ ഗൗരവമായ മാനദണ്ഡങ്ങളും ഏകീകൃത രീതികള്‍ ഉറപ്പുവരുത്താനും മാത്രമാണ് യൂണിയന്‍ ലിസ്റ്റില്‍ ഇങ്ങനെയൊന്ന് ഉള്‍പ്പെടുത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.

Also Read: എൻ എം വിജയന്റെ ആത്മഹത്യ: കുരുക്കിലായി കെ സുധാകരനും; പൊലീസ്‌ ചോദ്യം ചെയ്യും

ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊള്ളാതെയുള്ളതും വൈസ് ചാന്‍സലര്‍ നിയമനത്തിലടക്കം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതുമായ 2025 ലെ കരട് യു.ജി.സി മാനദണ്ഡങ്ങള്‍ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഒന്നാണെന്നാണ് ഈ സഭയുടെ വ്യക്തമായ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News