രാമായണം നാടകാവതരണത്തിനിടെ സ്റ്റേജിൽ വെച്ച് പന്നിയെ കൊന്ന് ഭക്ഷിച്ചു; നടൻ അറസ്റ്റിൽ

നാടകാവതരണത്തിനിടെ സ്റ്റേജിൽ വെച്ച് പന്നിയെ കൊന്ന് ഭക്ഷിച്ച നടൻ അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. രാമായണം നാടകത്തിൽ അസുര വേഷം ചെയ്ത നാടക നടനാണ് പൊലീസ് പിടിയിലായത്.

നാടകത്തിൽ അസുര വേഷം ചെയ്ത 45കാരനായ ബിംബാദർ ഗൗഡയെയും സംഘാടകരിലൊരാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ തിങ്കളാഴ്ച ഒഡീഷ നിയമസഭയിൽ വിഷയം ചർച്ചയാവുകയും മൃഗ സംരക്ഷണ പ്രവർത്തകരും രാഷ്ട്രീയ പ്രമുഖരും സംഭവത്തെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു.

ALSO READ: ‘കോഴിക്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം മീഞ്ചന്തയിൽ ആരംഭിക്കും’; മന്ത്രി മുഹമ്മദ് റിയാസ്

തുടർന്ന് രോഷാകുലരായ മൃഗാവകാശ സംഘടനകൾ ഇയാൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാമായണത്തിലെ അസുരന്‍റെ വേഷം അവതരിപ്പിക്കുന്നതിനിടെ പന്നിയുടെ വയർ കീറി സ്റ്റേജിൽ വെച്ചു തന്നെ ഭക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തിയേറ്ററിൽ നാടകാവതരണത്തിനിടെ പാമ്പുകളെയും ഇക്കൂട്ടർ പ്രദർശിപ്പിച്ചിരുന്നു. ഇവർക്കായി തിരച്ചില്‍ നടത്തിയെന്നും സംഘാംഗങ്ങളായ ആളുകളെ തിരയുകയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബെർഹാംപൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) സണ്ണി ഖോക്കർ പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറപ്പെടുവിച്ച മാർഗരേഖയിൽ, സർട്ടിഫൈഡ് പാമ്പ് പിടുത്തക്കാർ ഉൾപ്പെടെയുള്ളവർ പാമ്പുകളെ പൊതു ഇടങ്ങളില്‍ പ്രദർശിപ്പിക്കുന്നത് വിലക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News