പമ്പയാര്‍ വേദി നിറഞ്ഞു കവിഞ്ഞു; നാടകമത്സരം കാണാന്‍ വന്‍ ജനക്കൂട്ടം

തിരുവനന്തപുരത്ത് നടക്കുന്ന 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മല്‍സരം. ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയിലാണ് നിറഞ്ഞ സദസില്‍ മത്സരം നടന്നത്. 14 ജില്ലകളില്‍ നിന്നും 18 ടീമുകളുടെ നാടകങ്ങളാണ് അരങ്ങിലെത്തിയത്. ചലച്ചിത്ര താരം ശരത്ത് അപ്പാനി, സംവിധായകനും നിര്‍മാതാവും അഭിനേതാവുമായ എം എ നിഷാദ്, നാടക പ്രവര്‍ത്തകന്‍ ബിനു ജോസഫ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

ALSO READ: സ്വപ്‌നമാണെന്ന് ഒരുനിമിഷം ചിന്തിച്ചു; വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്‍ അടുത്തിരുന്ന മറ്റൊരു യാത്രക്കാരന്റെ മേല്‍ മൂത്രമൊഴിച്ചു

രാവണന്റെ നിറത്തിന്റെ രാഷ്ട്രീയം, ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധം, സ്ത്രീകള്‍ക്കെതിരെയുള്ള അനീതി, സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള അവബോധം എന്നിവയായിരുന്നു നാടകങ്ങളിലെ പ്രധാന പ്രമേയങ്ങള്‍.

ALSO READ: നവീൻ ബാബുവിൻ്റെ മരണം; സി ബി ഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി

എ എ റഹീം എം പി, നാടക, ചലച്ചിത്രതാരം സന്തോഷ് കിഴാറ്റൂര്‍ എന്നിവരടക്കം വിപുലമായ സദസ്സിന് മുന്നില്‍ നാടകം അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു. കേരള ജനതയുടെ പുരോഗമനമനസ്സിന്റെ പ്രതീകമാണ് നാടകം കാണാനെത്തിയ വലിയ ജനക്കൂട്ടമെന്ന് എ.എ. റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News