പാലക്കാട്‌ നഗരസഭ കൗൺസിൽ യോഗത്തിൽ നാടകീയ സംഭവങ്ങൾ

palakkad council

പാലക്കാട്‌ നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ലീഗ് കൗൺസിലർ സെയ്ത് മീരാൻ ബാബു സംസാരിക്കാൻ എഴുന്നേറ്റപ്പോൾ അധ്യക്ഷ അനുമതി നൽകാത്തതാണ് തർക്കത്തിന് കാരണം. അധ്യക്ഷ ക്ഷണിച്ചത് കോൺഗ്രസ്സ് പ്രതിനിധി മൻസൂറിനെ. തർക്കം പരിഹരിക്കാൻ വന്ന മൻസൂറും ശിവരാജനും കയ്യാങ്കളിയുടെ വക്കിലെത്തി. തെരഞ്ഞെടുപ്പിലെ ബിജെപിക്കേറ്റ തിരിച്ചടി പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായത് ബിജെപിക്കായിരുന്നു. പാലക്കാട് നഗരസഭയിലടക്കം ബിജെപിയുടെ വോട്ടിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. നഗരസഭ യോഗം ആരംഭിച്ചത് മുതൽ പ്രതിപക്ഷ അംഗങ്ങൾ ബിജെപിയുടെ വോട്ട് കുറഞ്ഞത് ചർച്ചയാക്കി. ഇത് ബിജെപിയെ പ്രകോപനത്തിന് ഇടയാക്കി

എന്നാൽ വോട്ട് കുറഞ്ഞത് ചർച്ച ചെയ്യാനുള്ള പ്രതിപക്ഷ അംഗങ്ങളുടെ നീക്കം തടയാനായി കർഷകരുടെ വിഷയവുമായി ബിജെപി രംഗത്തെത്തി. എൽഡിഎഫും യുഡിഎഫും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചു. മാത്രമല്ല യുഡിഎഫിനുള്ളിലെ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള പടല പിണക്കവും നഗരസഭ യോഗത്തിൽ മറനീക്കി പുറത്തുവന്നു.

മുസ്ലീം ലീഗ് കൗൺസിലർ സെയ്ത് മീരാൻ ബാബു സംസാരിക്കാൻ എഴുന്നേറ്റപ്പോൾ നഗരസഭ അധ്യക്ഷ കോൺഗ്രസ് കൗൺസിലർ മൻസൂറിന് അനുമതി നൽകിയതും തർക്കത്തിന് കാരണമായി. നഗരസഭ അധ്യക്ഷക്ക്‌ നേരെ പ്രതിഷേധം തുടർന്നപ്പോൾ പ്രതിരോധവുമായി ബിജെപി നേതാവ് എൻ ശിവരാജൻ നടുത്തളത്തിൽ ഇറങ്ങി. തുടർന്ന് യുഡിഎഫും ബിജെപിയും തമ്മിൽ കയ്യാങ്കളിയും ഉന്തും തള്ളുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News