ആര്‍ജി കര്‍ ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയായി കൂട്ടരാജി

പിജി ഡോക്ടറുടെ ക്രൂരമായ ബലാത്സംഗക്കൊലപാതകം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരുടെ കൂട്ടരാജി. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയായാണ് അമ്പതോളം ഡോക്ടര്‍മാരുടെ കൂട്ടരാജി.

ALSO READ:ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ്‌ ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

ആഗസ്റ്റ് 9നാണ് പിജി ഡോക്ടര്‍ ആശുപത്രിയിലെ സെമിനാര്‍ ഹോളില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. മമത സര്‍ക്കാരിന്റെ പൊലീസിന്റെ അന്വേഷണം കൃത്യമല്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയിരുന്നു. സമരം രണ്ട് മാസം പിന്നിട്ടപ്പോഴാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടമായി രാജിവെച്ചത്.

ALSO READ:സംസ്ഥാനത്ത് ഇന്നും മഴ തുടരും; മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുന്‍ പൊലീസ് വളണ്ടിയറായ സഞ്ജയ് റോയിയെ മാത്രം കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതും വ്യാപക പ്രതിഷേധത്തിനിടയാക്കിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News