ഇന്ത്യന്‍ പരിശീലക സ്ഥാനത്തുണ്ടാകുമോ; വ്യക്തമാക്കി ദ്രാവിഡ്

ലോകകപ്പ് ഫൈനലോടെ ഇന്ത്യന്‍ പരിശീലകനെന്ന നിലയിലുള്ള ദ്രാവിഡുമായുള്ള ബിസിസിഐ കരാര്‍ ഞായറാഴ്ച അവസാനിച്ചു. ടീമിലുള്ള തന്റെ ഭാവിയെ സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കി. മത്സര ശേഷം മാധ്യമങ്ങളെ കാണവേയാണ് ദ്രാവിഡിന്റെ പ്രതികരണം, ബിസിസിഐയും ഇത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ല.

Also Read: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിലില്ല

ഒരു മത്സരം കഴിഞ്ഞ് ഇറങ്ങിയതേയുള്ളു. ഭാവി സംബന്ധിച്ചു തീരുമാനം എടുക്കാന്‍ എനിക്കു സമയം കിട്ടിയിട്ടില്ല. സമയം കിട്ടുമ്പോള്‍ അതെല്ലാം ആലോചിക്കും. ഇത്രയും ദിവസം ലോകകപ്പില്‍ മാത്രമായിരുന്നു ശ്രദ്ധ. എന്റെ മനസില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല.’-ദ്രാവിഡ്

2021ലാണ് രവി ശാസ്ത്രിയുടെ പകരക്കാരനായി ദ്രാവിഡ് ടീമിന്റെ ചുമതലയേറ്റത്. മികച്ച രീതിയില്‍ ടീമിനെ ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ ദ്രാവിഡിനു നിര്‍ണായക പങ്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News