അവര്‍ വീണ്ടും ഒന്നിച്ചു; പരിശീലന സെഷനില്‍ ദ്രാവിഡും കോഹ്ലിയും രോഹിത്തും

ന്യൂസിലന്റുമായുള്ള ഇന്ത്യയുടെ ത്രിദിന ടെസ്റ്റ് മുന്നോടിയായി നടന്ന പരിശീലന സെഷനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മുന്‍ ഇന്ത്യന്‍ ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. 2024ലെ ടി 20 വേള്‍ഡ് കപ്പ് വിജയത്തിന് ശേഷം വീണ്ടും തന്റെ പഴയ ടീമിനൊപ്പം കുറച്ച് നിമിഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ദ്രാവിഡ്. കോഹ്ലിക്കും രോഹിത്തിനും പുറമേ ഋഷഭ് പന്തും പരിശീലനത്തിനെത്തിയിരുന്നു.

ALSO READ:  ഉത്തർപ്രദേശിൽ വര്‍ഗീയ സംഘര്‍ഷം, ഒരാൾ കൊല്ലപ്പെട്ടു

ദ്രാവിഡിന്റെ ടീമിനൊപ്പമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഞായറാഴ്ച ബെംഗളുരുവില്‍ നടന്ന നെറ്റ് സെഷനിലാണ് ദ്രാവിഡെത്തിയത്. രണ്ട് വര്‍ഷമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലനകായി ദ്രാവിഡ് തുടര്‍ന്നത്.

ന്യൂസിലന്റിനെതിരെ മത്സരിക്കാനൊരുങ്ങുന്ന താരങ്ങള്‍ക്ക് ബാറ്റിംഗ് ടിപ്പ്‌സുകള്‍ ദ്രാവിഡ് നല്‍കുന്നത് പുതിയ വീഡിയോയില്‍ കാണാം. ഒപ്പം പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ദ്രാവിഡിനെയും വീഡിയോയില്‍ കാണാം.

ALSO READ: ‘അത് ഞാനല്ല, ദയവ് ചെയ്ത് വിശ്വസിക്കരുത്’; പരാതിയുമായി ഗായിക ചിത്ര

ഇന്ത്യന്‍ പരിശീലകന്റെ സ്ഥാനം ഒഴിഞ്ഞശേഷം നിലവില്‍ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനാണ് അദ്ദേഹം. മുമ്പ് റോയല്‍സ് താരമായിരുന്നു അദ്ദേഹത്തിന് ഇത് തിരികെ വീട്ടിലേക്ക് വന്ന അനുഭവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News