രാത്രിയിൽ ഭക്ഷണം ഒഴിവാക്കാറുണ്ടോ നിങ്ങൾ? എങ്കിൽ ഇത് അറിയാതെ പോകരുത്

കൂടുതൽ പേരും രാത്രിയിലെ ഭക്ഷണം ഒഴുവാക്കി വണ്ണം കുറയ്ക്കാം എന്ന് വിചാരിക്കുന്നവരാണ്. എങ്കിൽ ഇത് തികച്ചും തെറ്റായ ധാരണ മാത്രമാണെന്ന് വിദഗ്ധർ പറയുന്നു. ശരീരഭാരം കുറയ്‌ക്കുന്നതിന് ആരോ​ഗ്യ വിദ​ഗ്ധർ മുന്നോട്ടു വെക്കുന്ന ഡയറ്റിൽ ഒരിക്കലും ഭക്ഷണം ഒഴിവാക്കാൻ പറയില്ല.

Also read:നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലും

ആരോ​ഗ്യകരമായ പ്രഭാത ഭക്ഷണവും ലഘുവായ അത്താഴവും കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതാണ്. അത്താഴവും ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. കാരണം ഇത് ശരീരത്തിന് ആവശ്യമായ പോഷണവും പ്രവർത്തനങ്ങളും ശരിയായി നടത്താനുമുള്ള ഊർജ്ജം നൽകുന്നു. എന്നാൽ അത്താഴം മുടക്കുമ്പോൾ ക്ഷീണവും ബലക്കുറവും അനുഭവപ്പെടും. അതുവഴി ദൈനംദിന ജീവിതത്തെ ബാധിക്കാനുള്ള സാധ്യതയും ഉണ്ട്. അത് കൂടാതെ അത്താഴം മുടക്കുന്നത് ഉറക്കത്തെയും ബാധിക്കും.

Also read:ചെരുപ്പൂരി ഉപദ്രവിക്കാൻ നോക്കി, യുവാക്കൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; വീഡിയോ

രാത്രിയിൽ ഭക്ഷണം കഴിക്കാതെ ഉറങ്ങുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും. അത്താഴം മുടക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു. കൂടാതെ അത്താഴം ഒഴിവാക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കും. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരം സ്റ്റിറോയിഡ് ഹോർമോണുകൾ പുറപ്പെടുവിക്കാൻ തുടങ്ങും. ഇതിന്റെ ഒരു പാർശ്വഫലമാണ് ശരീരഭാരം വർധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News