ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ 10 ദിവസം കൂടി തുടരുമെന്ന് കർണാടക സർക്കാർ; തിരച്ചിലിന് റിട്ട മേജർ ഇന്ദ്രബാലൻ നേതൃത്വം നൽകും

ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ 10 ദിവസം കൂടി തുടരുമെന്ന് കർണാടക സർക്കാർ. സംഭവ സ്ഥലം സന്ദർശിച്ച കർണാടക ഫിഷറീസ് വകുപ്പ് മന്ത്രി മംഗൾ വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്. തിരച്ചിലിന് നേതൃത്വം നൽകുന്നതിനായി റിട്ടയേർഡ് മേജർ ഇന്ദ്രബാലൻ തിങ്കളാഴ്ച സ്ഥലത്തെത്തുമെന്നും SDRF – NDRF സംഘം കൂടി തെരച്ചിലിൻ്റെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമാണെങ്കിൽ നാവിക സേനയുടെ സഹായവും തേടും. അതേസമയം,  ജില്ലാ ഭരണകൂടവുമായുള്ള  അതൃപ്തിയെ തുടർന്ന് ഈശ്വർ  മാൽപെ ദൗത്യത്തിൽ നിന്ന് പിൻമാറി. അർജുൻ്റെ അമ്മയെ മാൽപേ ഫോണിൽ ബന്ധപ്പെട്ട് ദൗത്യം അവസാനിപ്പിക്കുന്ന വിവരം പറഞ്ഞു. തുടർന്ന് മാൽപേ മടങ്ങി. മുങ്ങൽ പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം മാൽപേയ്ക്ക് അനുമതി നിഷേധിച്ചതോടെയാണ് മാൽപേ ദൌത്യം അവസാനിപ്പിച്ചത്. അതേസമയം,  രണ്ടുദിവസം തുടർച്ചയായി പരിശോധന നടത്തിയിട്ടും ശരീരഭാഗങ്ങളോ അർജുൻ്റെ ലോറിയുടെ ഭാഗങ്ങളോ കണ്ടെത്താനായില്ല.
നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഭാഗമായുള്ള മുങ്ങൽ വിദഗ്ധർ രാവിലെ മുതൽ തെരച്ചിൽ നടത്തി. അപകടത്തിലകപ്പെട്ട ഒരു ടാങ്കർ ലോറിയുടെ എൻജിൻ ഭാഗവും സ്കൂട്ടറും മരത്തടികളുമാണ് ഇവിടെ നിന്നും ഇന്ന് കണ്ടെത്തിയത്. ഗംഗാവാലി  പുഴയിൽ താഴെ ഭാഗത്ത് ഈശ്വർ മാൽപെ നടത്തിയ തെരച്ചിലിലാണ് അപകടത്തിൽ മരിച്ച ചായക്കടക്കാരൻ ലക്ഷ്മണ നായ്കിൻ്റെ സ്കൂട്ടറും മരത്തടികളും കണ്ടെത്തിയത്. ഇവ ക്രെയിൻ ഉപയോഗിച്ച് പുറത്തെത്തിച്ചു. എന്നാൽ,
ഈശ്വർ മാൽപെ സമാന്തരമായി തെരച്ചിൽ നടത്തുന്നത് അംഗീകരാക്കാനാവില്ലെന്ന്  കാർവാർ എംഎൽഎ  സതീഷ് കൃഷ്ണ സെയിലും ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മി പ്രിയയും പറഞ്ഞു. അപകടത്തിലകപ്പെട്ട അർജുൻ്റെ ട്രക്കിൻ്റെ ഭാഗങ്ങളൊന്നും കണ്ടെത്താനാവാത്തതിനെ തുടർന്ന് നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ച് വിപുലമായ തെരച്ചിൽ വരും ദിവസങ്ങളിൽ നടത്താനാണ് ഭരണകൂടത്തിൻ്റെ തീരുമാനം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News