ഡിആർഇയുവിന് അംഗീകാരം; വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്ത്, അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെട്ടു

dreu

സതേൺ റെയിൽവേ ജീവനക്കാരുടെ റഫറണ്ടത്തിൽ ഡിആർഇയുവിന് അംഗീകാരം. വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയാണ് അംഗീകൃത യൂണിയനായി ഡിആർഇയു തെരഞ്ഞെടുക്കപ്പെട്ടത്. റെയിൽവെ സ്വകാര്യവത്ക്കരണത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ഡിആർഇയു നടത്തിയിരുന്നത്. ഇതിനുള്ള തൊഴിലാളികളുടെ പിന്തുണയാണ് വിജയം എന്ന് നേതാക്കൾ പറഞ്ഞു.

സിഐടിയുവിന്‍റെ കീഴിലുള്ള ഡിആർഇയു നക്ഷത്രം അടയാളത്തിലാണ് മത്സരിച്ചത്. 2007-ൽ ഡിആർഇയു സുപ്രീംകോടതിയിൽ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ആദ്യമായി രഹസ്യ ബാലറ്റിലൂടെ റഫറണ്ടം നടക്കുന്നതും ഡിആർഇയു റെയിൽവേ ജീവനക്കാരുടെ അംഗീകൃത സംഘടനയാകുന്നതും.

also read; സ്ത്രീകളുടെ അക്കൗണ്ടില്‍ എല്ലാ മാസവും 1000 രൂപ, പദ്ധതിക്ക് അനുമതി നൽകി ദില്ലി മന്ത്രിസഭായോഗം

2013-ലെ രണ്ടാമത്തെ റഫറണ്ടത്തിൽ ചെറിയ വോട്ടുകൾക്ക് സംഘടനയ്ക്ക് അംഗീകാരം നഷ്ടപ്പെട്ടു. ഇക്കാലയളവിലാണ് കേന്ദ്ര സർക്കാർ റെയിൽവേ സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തുന്നതും ലക്ഷക്കണക്കിന് തസ്തികകൾ ഒഴിച്ചിട്ട് അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതും പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതും. 2019-ൽ നടക്കേണ്ട മൂന്നാമത്തെ റഫറണ്ടം അനിശ്ചിതമായി നീട്ടുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെയും ഡിആർഇയു ഡൽഹി ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുത്ത റഫറണ്ടമാണ് ഇപ്പോൾ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News