ഊണിന് കറി ഉണ്ടാക്കാൻ മടിയാണോ? എങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഉണക്കമീൻ ചമ്മന്തി ഉണ്ടാക്കാം

ഉച്ചയ്ക്ക് ഊണിന് കിടിലൻ ഉണക്കമീൻ ചമ്മന്തി ഏങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…

ചേരുവകൾ:

ഉണക്കമീൻ
കറിവേപ്പില
വറ്റൽമുളക്
വാളംപുളി
ചുവന്നുള്ളി
എണ്ണ

Also read:ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം കിടിലന്‍ ചമ്മന്തി പൊടി, ഏറെനാള്‍ കേടാകാതെ സൂക്ഷിക്കാം

തയ്യാറാക്കുന്ന വിധം:
ഒരു പാൻ അടുപ്പിൽവെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി വൃത്തിയാക്കിവെച്ചിരിക്കുന്ന ഉണക്കമീൻ വറുത്തെടുക്കുക. അതേ പാനിൽ കുറച്ച് കറിവേപ്പില, മൂന്നോ നാലോ ചുവന്നുള്ളി, നാലോ അഞ്ചോ വറ്റൽമുളക് എന്നിവ വറുത്തെടുക്കുക. ഇതും വറുത്ത ഉണക്കമീനും, ഒരു ചെറിയ ഉരുള വാളംപുളിയും അരച്ചെടുക്കുക. അടിപൊളി ഉണക്കമീൻ ചതച്ചത് തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News