പാലക്കാട് ബിജെപിയില്‍ അടിയോടടി; രൂക്ഷ വിമര്‍ശനവുമായി ദേശീയ സമിതിയംഗം എന്‍ ശിവരാജന്‍

പാലക്കാട്ടെ ബിജെപിയില്‍ അടിയോടടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി കൃഷ്ണകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്നും ഒരേ സ്ഥാനാര്‍ത്ഥി വേണ്ട എന്ന് തുടക്കത്തില്‍ പറഞ്ഞുവെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പറഞ്ഞു. ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ സമിതി അംഗം ശിവരാജനും രംഗത്തെത്തി.

ALSO READ: ഗുരുവായൂരിൽ മദ്യ ലഹരിയിൽ മകൻ അച്ഛനെ വെട്ടി

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപിയിലെ തമ്മിലടിയും രൂക്ഷമായി. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും ആണ് വിമര്‍ശനം ഉയര്‍ന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോള്‍ പെരുമാറുന്നതെന്ന് പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍.

ALSO READ: ‘അവിടെ കല്യാണം, ഇവിടെ അടിച്ചു മാറ്റൽ’; വിവാഹ ഘോഷയാത്രയ്ക്കിടെ നോട്ടുമാല മോഷ്ടിച്ചയാളെ സിനിമാ സ്റ്റൈലിൽ പിടികൂടി വരൻ

തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി രഘുനാഥ് സ്വന്തം ബൂത്തില്‍ വോട്ട് വര്‍ധിപ്പിക്കട്ടെയെന്ന് ദേശീയ സമിതി അംഗം എന്‍ ശിവരാജന്‍. നേതൃത്വം പറഞ്ഞിട്ടാണ് മത്സരിച്ചത് എന്നും തന്റെ ആസ്തി വിഹിതം ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഉണ്ടായിരുന്ന ബിജെപിയിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് മറന്നേക്കു പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News