കറിവേപ്പില വെള്ളം ദിവസവും കുടിച്ചു നോക്കൂ…ഗുണങ്ങള്‍ ഏറെ

-പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം കറിവേപ്പില വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് കറി വേപ്പില. ഇത് രോഗം വരാതെ സംരക്ഷിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വേപ്പില വെള്ളം സഹായിക്കുന്നു.

-മോണിംഗ് സിക്ക്നസ് അകറ്റും

രാവിലെ വെറും വയറ്റില്‍ വേപ്പില വെള്ളം കുടിക്കുന്നത് മോണിംഗ് സിക്ക്നസ് അകറ്റാന്‍ സഹായിക്കുന്നു. ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും. കറിവേപ്പില വെള്ളത്തില്‍ നാരങ്ങാനീര്, പഞ്ചസാര എന്നിവ കലര്‍ത്തി കുടിക്കാം.

-സമ്മര്‍ദ്ദം കുറയുന്നു

കറി വേപ്പില ശരീര പേശികള്‍ക്കും മനസ്സിനും അയവ് വരുത്താനും സമ്മര്‍ദ്ദം ഒഴിവാക്കാനും സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ് വേപ്പില വെള്ളം കുടിക്കുന്നത് ശരീര സമ്മര്‍ദ്ദം കുറയ്ക്കും.

ALSO READ:രേഖകളില്ലാതെ ശരീരത്തില്‍ 40 ലക്ഷം രൂപ ഒളിപ്പിച്ച് കടത്തി; രണ്ടുപേര്‍ പിടിയില്‍

-ദഹനം മെച്ചപ്പെടുത്തുന്നു

എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ വേപ്പില വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. വേപ്പിലയില്‍ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

-ഭാരം കുറയുന്നു

രാവിലെ വെറും വയറ്റില്‍ വേപ്പില വെള്ളം കുടിച്ചാല്‍ ശരീരഭാരം പെട്ടെന്ന് കുറയും. വേപ്പിന്റെ നീര് വേര്‍തിരിച്ച് അതില്‍ വെള്ളം ചേര്‍ത്ത് വ്യായാമത്തിന് ശേഷം കുടിക്കുകയാണ് വേണ്ടത്.

ALSO READ:നല്ല തമിഴ് രുചിയില്‍ സ്റ്റൈല്‍ സ്‌പെഷ്യല്‍ കിള്ളി സാമ്പാര്‍ തയാറാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News