മസാല ചായ കുടിച്ച് ഒന്ന് ഉഷാറായാലോ?

എല്ലാ ദിവസവും രാവിലെ ഒരു ചായ അത് നിർബന്ധവുമാണ്. എന്നാൽ ഇന്നൊരു വെറൈറ്റി ആയിട്ട് മസാല ചായ ഉണ്ടാക്കിയാലോ? സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധം മിക്കവാറും എല്ലാ വീടുകളിലും തങ്ങിനിൽക്കുന്നുണ്ടാവും. സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ഒരു ചായയാണ് ഇത്. ഈ ചായ ഉണ്ടാക്കുമ്പോൾ മുറിയിൽ നിറയെ സുഗന്ധം നിറഞ്ഞുനിൽക്കും. ഓരോ സിപ്പിലും വൈവിധ്യമാർന്ന രുചി ആയിരിക്കും അനുഭവപ്പെടുന്നത്.

ALSO READ: ഗ്രീന്‍ ടീ കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ആരോഗ്യഗുണങ്ങള്‍ ലഭിക്കും

ആവശ്യമായ ചേരുവകൾ

1½ ഇഞ്ച്, തൊലി കളയാത്തതും കനംകുറഞ്ഞതുമായി അരിഞ്ഞത്2-3 ഗ്രാമ്പൂ
4 ടീസ്പൂൺ മസാല ചായ മിക്സ്
4 കപ്പ് പാൽ (അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പാൽ ഇതര പാൽ)
¼ കപ്പ് തേൻ

തയ്യാറാക്കുന്ന വിധം

4 കപ്പ് പാലിലേക്ക് ചായയുടെ മസാല മിക്സ് ചെയ്തതിന് ശേഷം അരിഞ്ഞു വെച്ച ഇഞ്ചിയും ഗ്രാമ്പുവും ഇടുക. തിളച്ചതിന് ശേഷം തേൻ ചേർക്കുക. ചായ തയ്യാറായതിന് ശേഷം ചൂടാറുന്നതിന് മുൻപ് കുടിക്കാൻ മറക്കരുത്.

രാവിലെ ആയാലും വൈകുന്നേരം ആയാലും ഈ ചായ കുടിച്ചാൽ ആരോഗ്യത്തിന് ഉന്മേഷവും ഊർജ്ജവും ലഭിക്കുമെന്ന് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News