തണുപ്പ് കാലത്ത് വെള്ളവും കുടിക്കണം ജലാംശം അടങ്ങിയ ഭക്ഷണവും കഴിക്കണം; ഇല്ലെങ്കിൽ പണി പാളും

വെള്ളം ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ ഘടകമാണെന്ന് നമുക്കറിയാം. ശരീരത്തിന്റെ ആരോ​ഗ്യകരമായ പ്രവർത്തനത്തിന് വെള്ളമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ല.

പലർക്കും മടിയുള്ള കാര്യമാണ് തണുപ്പ് കാലത്ത് വെള്ളം കുടിക്കുക എന്നത്. നിർജ്ജലീകരണത്തിനും കാരണമാണ്‌. ദഹനക്കുറവു മുതൽ മരണത്തിന് വരെ ഇടയാക്കുന്ന നിർജ്ജലീകരണത്തിന് കാരണമായേക്കാം.

ALSO READ: ഹാലോ ഓര്‍ബിറ്റിന് ‘ഹലോ’പറഞ്ഞ് ആദിത്യ എല്‍ 1; ലക്ഷ്യം കണ്ട് ഐഎസ്ആര്‍ഒ

ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. തലവേദന, മലബന്ധം, പേശികൾക്ക് വേദന തുടങ്ങിയ പല അവസ്ഥകളും ശൈത്യകാലത്ത് അനുഭവപ്പെടാറുണ്ട്. വെള്ളം കുടിക്കുന്നത് കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത്. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനോടൊപ്പം അണുബാധ ഒഴിവാക്കുന്നതിനോടൊപ്പം എല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിൽ ജലാംശം അത്യാവശ്യമായ ഘടകമാണ്.

തണുപ്പ് കാലത്ത് കഴിക്കാൻ അനുയോജ്യമായ ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നതും നല്ലതാണ്. പോഷകാഹാര വിദഗ്ധന്റെ അഭിപ്രായത്തിൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാം.

വെള്ളം ഭക്ഷണത്തോടൊപ്പം ഒഴിച്ചുകൂടാനാവാത്തതാണ് ഒന്നാണ്. ഒരു ​ഗ്ലാസ് വെള്ളം ഭക്ഷണം കഴിക്കുമ്പോൾ സൈഡിൽ വെക്കുക. ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളവും കുടിക്കാം. നാരങ്ങ, ഓറഞ്ച്, കുക്കുമ്പർ തുടങ്ങിയവ ചേർത്ത് സാധാരണ വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് കുടിക്കാം.

ALSO READ: പേടിക്കാതെ കഴിക്കാം സീറോ കാലറി ഫൂഡ് 

സൂപ്പ്, പായസം, ചാറു കറികൾ തുടങ്ങി ജലാംശമടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നതും വളരെ നല്ലതാണ്. ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത്തരം ഭക്ഷണങ്ങളും സഹായിക്കും. ധാരാളം വെള്ളം അടങ്ങിയിട്ടുള്ള ഫലങ്ങളിൽ അവോക്കാഡോ, തക്കാളി, തണ്ണിമത്തൻ തുടങ്ങിയവ പ്രധാനപ്പെട്ടതാണ്.

നിർജ്ജലീകരണം മൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥയെ ചെറുക്കാൻ ഇലക്‌ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങളും ഭക്ഷണങ്ങളും നിർബന്ധമായും കഴിക്കേണ്ടതാണ്. കരിക്ക് കുടിക്കുന്നതും ഉപ്പിട്ട വെള്ളം കുടിക്കുന്നതും തണുപ്പ്കാലത്ത് ശരീരത്തിന് വളരെ നല്ലതാണ്.

സ്ക്വാഷ്, മധുരക്കിഴങ്ങ് എന്നിവ ശരീരത്തിന് ജലാംശം നൽകുന്നതും നാരുകൾ ധാരാളമുള്ളതുമാണ്. ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. സ്‌ക്വാഷും മധുരക്കിഴങ്ങും ധാരാളം പൊട്ടാസ്യവും വിറ്റാമിനുകളും നൽകുന്നതോടൊപ്പം ഒപ്റ്റിമൽ ജലാംശം നിലനിർത്തുകായും ചെയ്യുന്നു.

ALSO READ: മാനസിക സമ്മര്‍ദ്ദമാണോ വില്ലന്‍? കരിക്കിന്‍ വെള്ളം ശീലമാക്കിനോക്കൂ

ഇടവേളയെടുത്ത് ദിവസം മുഴുവൻ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ദാ​ഹിക്കുമ്പോൾ മാത്രമല്ല വെള്ളം കുടിക്കേണ്ടത് മറിച്ച് വെള്ളം കുടിക്കുന്നത് ഒരു ദിനചര്യയാക്കുകയും വേണം. അതിനായി ബോധപൂർവം ശ്രമിക്കുകയും വേണം.

തണുത്ത കാലാവസ്ഥയിൽ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് പുറമേ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്. ഹെർബൽ ടീ, കഫീൻ അടങ്ങാത്ത പാനീയങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതും ഗുണകരമാണ്.

ചർമ്മ സംരക്ഷണത്തിനായി മോയ്സ്ചറൈസർ ഉപയോഗിക്കാം. മോയ്സ്ചറൈസർ പ്രയോഗിച്ച് നിർജ്ജലീകരണം തടയുകയും ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News