ജോലിക്കിടയില്‍ മദ്യപിക്കുകയും മദ്യ സൂക്ഷിക്കുകയും ചെയ്തു; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി

ജോലിക്കിടയില്‍ മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വ്യാപക നടപടിയുമായി ഗതാഗത വകുപ്പ്. 26 താത്ക്കാലിക ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്തു. 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു. കെഎസ്ആര്‍ടിസിയുടെ 60 യൂണിറ്റുകളില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി.

ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ നടത്തിയ പരിശോധനയിലാണ് 100 ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തത്. ഡ്യൂട്ടിക്ക് എത്തുന്ന വനിതകള്‍ ഒഴികെയുള്ള ജീവനക്കാരെ ബ്രത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് കെഎസ്ആര്‍ടിസി സിഎംഡിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പരിശോധനയും ജീവനക്കാരെ സസ്പെന്റ് ചെയ്യലും.

Also Read: ‘ബീഫ് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് പണം വാങ്ങാന്‍ ബി.ജെ.പിക്ക് മടിയില്ല’; ഇറച്ചി വില്‍പ്പനയാണ് പ്രശ്‌നം: അസദുദ്ദീന്‍ ഉവൈസി

വിജിലന്‍സ് വിഭാഗം നടത്തുന്ന പ്രത്യേക പരിശോധന വരും ദിവസങ്ങളിലും തുടരും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെയും കെഎസ്ആര്‍ടിസി സിഎംഡിയുടെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് പരിശോധനകള്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News