ഗ്യാസ്, വയറുവേദന, ദഹനക്കേട് ഇവ അകറ്റാം; പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം

ആയുർവേദ മെഡിസിനുകളിലും ഭക്ഷണങ്ങളിലും ചേർക്കുന്ന സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. നിരവധി ഔഷധഗുണങ്ങൾ ഇതിനുണ്ട്. ഇതിൽ ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ സി, ഇ, എ, കെ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

also read: വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ ഉടൻ എത്തും

പെരുംജീരകം ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കുന്നു.വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഗ്യാസ്, വയറുവേദന, എന്നിവയെ അകറ്റാനും പെരുംജീരകം ചേര്‍ത്ത വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. പെരുംജീരകം ശരീരത്തിലെ മെറ്റബോളിസത്തെ വർധിപ്പിക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയ പെരുംജീരകം വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. അതിലൂടെ അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

also read: ന്യൂസിലന്‍റിന് ഇന്ന് നിര്‍ണായകം: ശ്രീലങ്കയ്ക്കെതിരെ ജയിച്ചാല്‍ പോര, വമ്പന്‍ ജയം വേണം

പെരുംജീരകത്തിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ പെരുംജീരക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പെരുംജീരകത്തിൽ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും സഹായിക്കും. ആര്‍ത്തവ സമയത്തെ വേദനയെ കുറയ്ക്കാനും പെരുംജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News