പാല്‍ കുടിക്കുന്നതുകൊണ്ട് ഗുണങ്ങളേറെ; അറിയാം ചില കാര്യങ്ങള്‍

പോഷകങ്ങളുടെ കലവറയാണ് പാല്‍.എന്നാല്‍ മിക്കവര്‍ക്കും പാല്‍ കുടിക്കുന്നത് ഇഷ്ടമാവാറില്ല.കുട്ടികളുടെ വളര്‍ച്ചയ്ക്ക് പാല്‍ വളരെ പ്രധാനമാണ്. പ്രോട്ടീന്‍, കാല്‍ത്സ്യം, വൈറ്റമിന്‍ ഡി എന്നവയുടെ കലവറയായ പാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാല്‍ ദിവസവും കുടിക്കുന്നത് നല്ലതാണ്.

ALSO READ ; പാക് പൊതു തെരഞ്ഞടുപ്പിനിടെ ഭീകരാക്രമണം; അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

വെണ്ണ, തൈര്, ഐസ്‌ക്രീം, വൈറ്റ് ചോക്ലേറ്റ് തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് പാല്‍ ഉപയോഗിച്ചാണ്.പാലില്‍ അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് ഇവയൊക്കെ അടങ്ങിയിട്ടുള്ളതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും.

ALSO READ ;നമ്മുടെ ഭരണഘടനാതത്വങ്ങൾ ഉയർത്തിപ്പിടിക്കാനും എല്ലാവർക്കും നീതി ഉറപ്പാക്കാനും സാധിക്കുന്നത് വരെ ഈ ജനകീയ പോരാട്ടം തുടരുക തന്നെ ചെയ്യും: മുഖ്യമന്ത്രി

പാല്‍ ദിവസവും കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല മധുരപാനീയങ്ങള്‍ക്കു പകരം പാല്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാതെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്താതിമര്‍ദം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

ALSO READ ; ഫ്ളാറ്റിൽ നിന്ന് വീണുമരിച്ച സ്വവർഗ പങ്കാളിക്ക് അന്തിമോപചാരം അർപ്പിക്കാൻ പങ്കാളിക്ക് ഹൈക്കോടതി അനുമതി

എന്നാല്‍ അധികമായാല്‍് പാലും അപകടകരമാണ്. പാല്‍ കൂടുതല്‍ കുടിച്ചാല്‍ സ്ത്രീകളില്‍ അസ്ഥി ഒടിവിന് കാരണമായേക്കും.അതുപോലെ തന്നെ കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നത് കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News