അമിതമായാൽ ‘ജലവും’ വിഷം; നിങ്ങൾ ആവശ്യത്തിലധികം വെള്ളം കുടിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

DONT DRINK TOO MUCH WATER

മാതാപിതാക്കൾ നമ്മളെ ഏറ്റവും കൂടുതൽ വ‍ഴക്കു പറഞ്ഞിട്ടുള്ളത് വെള്ളം കുടിക്കാത്തതിനാവും. കുടിവെള്ളം എന്നത് മനുഷ്യന്‍റെ ആരോഗ്യത്തിനും ശാരീരികക്ഷമത നിലനിർത്തുന്നതിനും അത്യാവശ്യമാണ്. എന്നാൽ ആവശ്യത്തിലധികം വെള്ളം കുടിക്കുന്നവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക; അമിതമായാൽ ജലവും വിഷം! ഹൈപ്പോനാട്രീമിയ എന്നു വിളിക്കപ്പെടുന്ന ജലലഹരി, ഒരാൾ ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായ അളവിൽ വെള്ളം കുടിക്കുമ്പോൾ സംഭവിക്കുന്ന ഒന്നാണ്. ഇത് രക്തത്തിലെ സോഡിയത്തിന്‍റെ സാന്ദ്രത നേർപ്പിക്കുന്നു. കോശങ്ങൾക്കകത്തും പുറത്തുമുള്ള ദ്രാവകങ്ങളുടെ ബാലൻസ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു നിർണായക ഇലക്ട്രോലൈറ്റാണ് സോഡിയം. ആവശ്യത്തിന് സോഡിയം ഇല്ലാതെ, ശരീരത്തിലെ സെല്ലുലാർ പ്രവർത്തനം താറുമാറാകുന്നു. ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ഇത് പോലെ അമിതമായ ജലപാനം തലച്ചോറിനെ വരെ ബാധിക്കും.

ALSO READ; എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; ആശാ ലോറൻസിന്റെ ഹർജി തള്ളി ഹൈക്കോടതി

നിങ്ങളുടെ ജല ഉപഭോഗം നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതലാണോ എന്ന് എങ്ങനെ മനസിലാക്കാം? ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, തലവേദന, ഓക്കാനം, കൈകളിലോ കാലുകളിലോ മുഖത്തോ ഉള്ള വീക്കം തുടങ്ങിയവ അമിത ജലപാനത്തിന്‍റെ ലക്ഷണങ്ങളാണ്. ഓരോരുത്തരും കുടിക്കേണ്ട വെള്ളത്തിന്‍റെ അളവിൽ വ്യത്യാസമുണ്ട്. പുരുഷന്മാർ പ്രതിദിനം ഏകദേശം 3 ലിറ്റർ വെള്ളവും സ്ത്രീകൾ പ്രതിദിനം ഏകദേശം 2.7 ലിറ്റർ വെള്ളവും കുടിക്കേണ്ടതുണ്ട്. എന്നിരുന്നാലും, കൂടുതൽ വ്യായാമം ചെയ്യുന്നതോ വിയർക്കുന്ന ജോലികൾ ചെയ്യുന്നതോ ആയ ആളുകൾ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്. കൂടാതെ ചൂടുള്ളതോ വരണ്ട കാലാവസ്ഥയിലോ ജീവിക്കുന്നവർ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനായും സാധാരണ അളവിൽ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here