തളര്‍ന്നിരിക്കുകയാണോ? ചെമ്പ് ഗ്ലാസ്സില്‍ കുറച്ച് വെള്ളമെടുത്താലോ? അറിയാം ഗുണങ്ങള്‍

നമ്മള്‍ കരുതുന്നതിനേക്കാള്‍ ഗുണം ചെമ്പിന്റെ പാത്രങ്ങള്‍ക്കുണ്ട്. ചെമ്പ് പാത്രത്തില്‍ വെള്ളം സൂക്ഷിക്കുമ്പോള്‍ ചെമ്പില്‍ അടങ്ങിയിട്ടുള്ള ആന്റി മൈക്രോബിയല്‍, ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി സവിശേഷതകള്‍ വെള്ളത്തിലേക്ക് ഇറങ്ങും. ഈ വെള്ളം കുടിക്കുമ്പോള്‍ ചെമ്പില്‍ അടങ്ങിയിട്ടുള്ള ഇത്തരം ആരോഗ്യ ഗുണങ്ങള്‍ നിങ്ങളുടെ ശരീരത്തിലേയ്ക്ക് എത്തുകയും ചെയ്യുന്നു.

വെറും വയറ്റില്‍ ഒരു ചെമ്പ് ഗ്ലാസ്സില്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് മുഖത്തെ വെളുത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചെമ്പ് പാത്രത്തില്‍ സംഭരിച്ചിരിക്കുന്ന വെള്ളം കുടിച്ചാല്‍ ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ സാധാരണ ദഹന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാം.

ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ആമാശയത്തിലെ വീക്കം കുറയ്ക്കുകയും ആമാശയത്തിനുള്ളിലെ ഹാനികരമായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും അതുവഴി ദഹനക്കേട്, അണുബാധ, അള്‍സര്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. കരള്‍, വൃക്ക എന്നിവ ശരിയായി പ്രവര്‍ത്തിക്കാനും ചെമ്പ് സഹായിക്കുന്നു.

Also Read : മാതാവിന് സുരേഷ്‌ഗോപി സമര്‍പ്പിച്ച ‘സ്വര്‍ണക്കിരീടം’ ചെമ്പോ? ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന് സംശയം

ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളം ദഹനം മെച്ചപ്പെടുത്താനും അനാവശ്യ കൊഴുപ്പ് കളയുവാനും സഹായിക്കും. നിങ്ങളുടെ ശരീരം അതിന് ആവശ്യമായ കൊഴുപ്പിന്റെ അളവ് ഉപയോഗിക്കുന്നുവെന്ന് ചെമ്പ് ഉറപ്പാക്കും. അതുവഴി ബാക്കിയുള്ള അനാവശ്യ കൊഴുപ്പ് ഒഴിവാക്കുകയും ചെയ്യുന്നതാണ്.

ചെമ്പ് ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍, ഗുണങ്ങള്‍ക്കും അണുബാധകള്‍ അകറ്റുവാനുള്ള കഴിവിനും പേരുകേട്ടതാണ്. മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്താന്‍ ഈ ഗുണങ്ങള്‍ സഹായിക്കുന്നു. മാത്രമല്ല, ഇവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും പുതിയ കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും നേര്‍ത്ത വരകള്‍ക്കും പ്രകൃതിദത്ത പരിഹാരമായി ചെമ്പ് പ്രവര്‍ത്തിക്കും. ചെമ്പില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചുളിവുകളും വാര്‍ദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങളും കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പ് സ്വാഭാവികമായും ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളവയാണ്.

ചെമ്പ് പാത്രങ്ങളില്‍ നിന്ന് വെള്ളം കുടിക്കുന്നത് കുടിവെള്ളത്തിലൂടെ പടരുന്ന അനേകം അണുബാധകളെ തടയാന്‍ സഹായിക്കും. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ലോഹമാണ് ചെമ്പ്. ഇരുമ്പ് ആഗിരണം ചെയ്യുന്നതിനോ കോശങ്ങളുടെ രൂപവത്കരണത്തിനോ ആകട്ടെ എല്ലാ പ്രക്രിയകള്‍ക്കും ചെമ്പ് ആവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News