നമ്മളില്‍ പലരും രാവിലെ ഉറക്കമുണര്‍ന്നയുടന്‍ വെള്ളം കുടിക്കുന്നവരാണ്. ചിലര്‍ രാവിലെ ചൂടുവെള്ളമാണ് കുടിക്കുന്നതെങ്കില്‍ ചിലര്‍ പച്ചവെള്ളമാണ് കുടിക്കുന്നത്. എന്നാല്‍ പലര്‍ക്കുമുള്ള ഒരു സംശയമാണ് ഇത് ആരോഗ്യത്തിന് നല്ലതാണോ എന്നത്. ഇക്കാര്യമോര്‍ത്ത് ആരും ഇനി ടെന്‍ഷനടിക്കേണ്ട.
എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് പച്ചവെള്ളം കുടിട്ടാല്‍ ആ ദിനം മുഴുവന്‍ ഉന്മേഷം ലഭിക്കും. രാത്രി ഫാനിനു കീഴിലോ എസിയിലോ കിടക്കുന്നതിലൂടെ ശരീരത്തിനു നഷ്ടപ്പെടുന്ന ജലാംശത്തിന്റെ കുറവു നികത്തുന്നതിനും ഈ വെള്ളം കുടിക്കല്‍ പ്രയോജനപ്പെടും. ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
Also Read : രാത്രിയില്‍ നല്ല സുഖമായുറങ്ങൂ… ശീലമാക്കാം ഈ കിടിലന്‍ ജ്യൂസ്
രാവിലെ എഴുനേറ്റയുടന്‍ ഒരുഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ സ്വല്‍പം നാരങ്ങാനീര്‍ ചേര്‍ത്ത് കുടിക്കുന്നത് വിശപ്പ് ശമിപ്പിക്കുകയും ഇടവേളയില്‍ ജങ്ക് ഫുഡ് കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് വിഘടിക്കാന്‍ സഹായിക്കുന്നു ദഹനപ്രക്രിയ എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയുന്നു
കൂടാതെ മുഖക്കുരു കുറയ്ക്കാനും ചര്‍മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും ഇളംചൂടുവെള്ളം സ്ഥിരമായി കുടിക്കുന്നത് സഹായിക്കുന്നു. ദിവസം എട്ടുഗ്ലാസ് ഇളംചൂടുവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിന് പുറമെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.
Also Read : നമുക്ക് ലഭിക്കുന്ന പാല്‍ ശുദ്ധമാണോ എന്ന് അറിയണോ? മായം കലര്‍ന്ന പാല്‍ കണ്ടുപിടിക്കാന്‍ ഇതാ ഒരു എളുപ്പവിദ്യ
അകാലവാര്‍ധക്യം തടയുന്നതിന് ശരീരത്തിന്റെ ഉള്ളില്‍ നിന്നും ശുദ്ധീകരണം ആവശ്യമാണ്. ഇളംചൂട് വെള്ളം കുടിക്കുന്നത് ശരീരകോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ദിവസം ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ചര്‍മത്തിലെ മാറ്റം കാണാന്‍ കഴിയും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here