അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡില്‍ അട്ടക്കുളങ്ങര ജംഗ്ഷന് സമീപം 700 എം എം പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള ജോലികള്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം നഗരത്തിലെ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും. ഡിസംബര്‍ 18 ബുധന്‍ രാവിലെ 8 മണി മുതല്‍ വ്യാഴം രാവിലെ വരെ ശ്രീവരാഹം, ഫോര്‍ട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാര്‍ഡുകളില്‍ പൂര്‍ണമായും ജലവിതരണം മുടങ്ങും.
Read Also: കനത്ത മഴ: ശബരിമലയിൽ കർശന ജാഗ്രത പാലിക്കാൻ തീർഥാടകർക്ക് നിർദേശം, എഡിഎം സാഹചര്യങ്ങൾ വിലയിരുത്തും
അതേസമയം, ഈ ദിവസങ്ങളിൽ പാല്‍ക്കുളങ്ങര, ശംഖുമുഖം, ആറ്റുകാല്‍, കളിപ്പാന്‍ കുളം, വലിയതുറ കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്‌ഠേശ്വരം, വലിയശാല എന്നിവിടങ്ങളില്‍ ഭാഗികമായും ശുദ്ധജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
അതിനിടെ, തിരുവനന്തപുരം ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ കടലോര- കായലോര- മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, ഖനന പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരം എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here