കൃത്യമായി വെള്ളം കുടിക്കാം, ആരോഗ്യം നിലനിര്‍ത്താം

പതിവായി നാം വെള്ളം കുടിക്കുമെങ്കിലും വേണ്ട തോതില്‍ ശരീരത്തിന് വെള്ളം ലഭിക്കുന്നുണ്ടോ എന്നകാര്യം സംശയമാണ്. ശരീരത്തിലെ ജലാംശമാണ് നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തെ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നത്.

ഭക്ഷണം ദഹിപ്പിക്കാന്‍ ശുദ്ധജലത്തിന്റെ ആവശ്യമുണ്ട് .ശരീരത്തിലെ കൊഴുപ്പുള്ള കോശങ്ങളെ പ്പോലും ചേര്‍ത്ത് ശുദ്ധജലത്തെ സ്വാദിഷ്ടമാക്കാം ആരോഗ്യമുള്ളതാക്കി തീര്‍ക്കുന്നത് ശരീരത്തിലെ ജലാംശമാണ് .പല കാരണങ്ങള്‍കൊണ്ടും ചിലപ്പോള്‍ നമ്മുടെ ശരീരത്തില്‍ വിഷമാലിന്യങ്ങള്‍ അടിഞ്ഞുകൂടാറുണ്ട് ,ഇതിനെ നിര്‍വീര്യമാക്കാന്‍ ഏറ്റവും പറ്റിയ ഔഷധമാണ് ശുദ്ധജലം.

മറ്റു പലഗുണങ്ങളുമുണ്ട് ജലത്തിന്. ഇത് ചര്‍മത്തെ തിളക്കവും,മിനുസവും ഇല്ലാതാക്കും.പ്രായത്തെ ചെറുക്കനും ഇത് സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ ശരിയായ അളവില്‍ ജലാംശം നിലനിര്‍ത്തുന്നത് കൃത്യമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കും. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്ന ശീലം നിങ്ങളുടെ വിശപ്പ് കുറക്കുന്നതിനും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായം ചെയ്യുകയും ചെയ്യും

ജലാംശം കൂടുതല്‍ അടങ്ങിയ പാനീയങ്ങള്‍ ഇക്കാര്യത്തില്‍ ഏറ്റവും മികച്ചതാണ്. ഇത് ഭാരം കുറയ്ക്കാനും ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താനുമെല്ലാം മികച്ച ഗുണങ്ങളെ നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ജലാംശം നഷ്ടപ്പെടുന്നത് തലച്ചോറിനെയും ശരീരത്തെയും പലരീതിയിലും ദോഷകരമായ ബാധിക്കാനിടയുണ്ട്. ഗവേഷണങ്ങള്‍ കാണിക്കുന്നത് നേരിയ നിര്‍ജ്ജലീകരണം പോലും മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും നമ്മുടെ ഉത്കണ്ഠകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News