ദില്ലിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു; ലഫ്. ഗവർണറുമായുള്ള മന്ത്രി അതിഷി കൂടിക്കാഴ്ച നടത്തും

ദില്ലിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. ചൂട് കനത്തതിന് പിന്നാലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും തികയാതെ വരുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.അതേസമയം കുടിവെള്ളക്ഷാമം ഹരിയാനയുമായുള്ള രാഷ്ട്രീയ കലഹത്തിനും കാരണമാകുന്നു.

ALSO READ: സംസ്ഥാനത്ത് മഴ ശക്തമാകും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്

ആവശ്യമായ വെള്ളം നൽകുന്നില്ലെന്ന ദില്ലി സർക്കാരിന്റെ ആരോപണങ്ങൾ ഹരിയാന മുഖ്യമന്ത്രി നായിബ് സിങ് സെയ്നി നിഷേധിച്ചു. കരാർ അനുസരിച്ചുള്ളതിലും കൂടുതൽ അളവ് വെള്ളം ദില്ലിക്കു നൽകുന്നുണ്ടെന്നാണ് ഹരിയാന സർക്കാരിന്റെ വാദം. ശുദ്ധജലക്ഷാമത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മന്ത്രി അതിഷിയുമായി ലഫ്. ഗവർണർ വി.കെ. സക്സേന കൂടിക്കാഴ്ച നടത്തുമെന്ന് രാജ്നിവാസ് ഓഫിസ് അറിയിച്ചു.

ഹരിയാനയിൽ നിന്നു വെള്ളം ലഭിക്കാത്തതിനെക്കുറിച്ചു സംസാരിക്കാൻ ലഫ്. ഗവർണറുമായി കൂടിക്കാഴ്ചയ്ക്കു സമയം തേടിയിട്ടുണ്ടെന്ന് അതിഷി എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ലഫ്. ഗവർണർ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് രാജ്നിവാസ് ഓഫിസ് അറിയിച്ചത്.

ALSO READ: പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ കള്ളപ്പണിക്കര്‍ ആണെന്ന് തോന്നിയില്ലേ: കെ. സുരേന്ദ്ര​നെതിരെ ശ്രീജിത്ത് പണിക്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News