തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും; സ്ഥലം, തീയതി അറിയാം

water-supply-disruption-tvm

തിരുവനന്തപുരം നഗരത്തിൽ ശുദ്ധജല വിതരണം മുടങ്ങും. പടിഞ്ഞാറേനട കൊത്തളം റോഡിലെ വാഴപ്പള്ളി ജംഗ്ഷന് സമീപം വാട്ടര്‍ അതോറിറ്റിയുടെ 700 എംഎം വ്യാസമുള്ള പൈപ്പ്ലൈനിലെ ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള ജോലികള്‍ നിശ്ചയിച്ചിരിക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുക.

Read Also: ‘സര്‍ക്കാർ ലക്ഷ്യം നീതിയുക്ത വികസനം’; തിരുവനന്തപുരം മെട്രോ ഫ്ലൈഓവര്‍ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

ജനുവരി 10 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ജനുവരി 12 ഞായര്‍ രാവിലെ 8 മണി വരെയാണ് ജലവിതരണം മുടങ്ങുക. ശ്രീവരാഹം, ഫോര്‍ട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാര്‍ഡുകളില്‍ പൂര്‍ണമായും തമ്പാനൂര്‍, പാല്‍ക്കുളങ്ങര, ശംഖുമുഖം, മുട്ടത്തറ, ആറ്റുകാല്‍, അമ്പലത്തറ, കളിപ്പാന്‍കുളം, വലിയതുറ, കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്‌ഠേശ്വരം, വലിയശാല എന്നിവിടങ്ങളില്‍ ഭാഗികമായും ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

News Summary: Drinking water supply will be disrupted in Thiruvananthapuram city. Water supply will be disrupted from 8 am on Friday, January 10th to 8 am on Sunday, January 12th.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News