കൊച്ചിയിലെ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കൊച്ചിയിലെ കുടിവെള്ള വിതരണത്തിനായുള്ള എഡിബി വായ്പയുമായി ബന്ധപ്പെട്ട സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
Also read:വാഹനപ്രേമികളേ, ഇതാ നിങ്ങള്‍ക്കൊരു സ്വപ്നം; മഹീന്ദ്രയുടെ ഈ ഫാമിലി എസ്‌യുവി ഇനി നിരത്തുകള്‍ ഭരിക്കും
കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കാനുള്ള ഒരു നീക്കവും സര്‍ക്കാരോ വാട്ടര്‍ അതോറിറ്റിയോ നടത്തുന്നില്ല. എഡിബിയുമായുള്ള കരാറില്‍ ഇത്തരം വ്യവസ്ഥകളുമില്ല. 2511 കോടി രൂപയുടെ വായ്പ സംസ്ഥാന സര്‍ക്കാരാണ് എടുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മുന്‍പും എഡിബിയുടെ പ്രവര്‍ത്തികള്‍ നടത്തിട്ടുണ്ട്. കുടിവെള്ളത്തിന്റെ താരിഫും വിതരണവും ബില്ലിങും അടക്കമുള്ള കാര്യങ്ങള്‍ തുടര്‍ന്നും വാട്ടര്‍ അതോറിറ്റി നേരിട്ടു തന്നെയാകും കൈകാര്യം ചെയ്യുക. പരിപാലനം മാത്രമാണ് എഡിബിക്ക് നല്‍കുക. പൊതുജനങ്ങളെയും ജീവനക്കാരെയും ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഒന്നും കരാറില്‍ ഉണ്ടാകില്ല.
കൊച്ചിയിലെ കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കാന്‍ അനിവാര്യമാണെന്ന് കണ്ടതിനാലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. 325 എംഎല്‍ഡി ജലമാണ് ആലുവയില്‍ നിന്നും മരടില്‍ നിന്നും എടുത്ത് കൊച്ചിയില്‍ വിതരണത്തിനായി കൊണ്ടുവരുന്നത്. എന്നാല്‍ ഇതിന്റെ പകുതി മാത്രമാണ് ബില്ല് ചെയ്യാന്‍ കഴിയുന്നത്. പഴകിയ ലൈനുകള്‍ മുതല്‍ ജല മോഷണം വരെയുള്ള പ്രശ്‌നങ്ങള്‍ കൊച്ചിയില്‍ വാട്ടര്‍ അതോറിറ്റി നേരിടുന്നുണ്ട്. ഇവയെല്ലാം പരിഹരിക്കാനുതകുന്ന തരത്തിലാകും ആദ്യ ഘട്ടം പ്രവാര്‍ത്തികമാക്കുക എന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി പ്ലാന്റുകളും സംഭരണികളും നവീകരിക്കും. പരിപാലന ചുമതല മാത്രം പത്തു വര്‍ഷത്തേക്ക് എഡിബിയെ ഏല്‍പ്പിക്കാനാണ് സര്‍ക്കാരിന് പദ്ധതി. കുടിവെള്ള പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ആലുവയില്‍ 190 എംഎല്‍ഡി ശുദ്ധീകരണശാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ അടക്കം ആരുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണ്. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ പൂര്‍ണമായി പരിഹരിച്ചാകും നടപ്പാക്കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here