ഭക്ഷണത്തോടൊപ്പമാണോ വെള്ളം കുടിക്കുന്നത്? എങ്കില്‍ ഇതുകൂടി അറിയുക

ആവശ്യമായ തോതില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഗുണം ചെയ്യുന്നതാണ്. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും കൊഴുപ്പും വിഷാംശവുമെല്ലാം പുറന്തള്ളാനും വെള്ളം സഹായിക്കുന്നു.
എന്നാല്‍ ഭക്ഷണം കഴിയ്ക്കുമ്പോഴാണോ കഴിയുമ്പോഴാണോ വെള്ളം കുടിയ്ക്കേണ്ടത് എന്നത് എപ്പോഴും ഒരു സംശയമാണ്. ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പ് വെള്ളം കുടിക്കണം. ഇത് ദഹനരസങ്ങള്‍ വേണ്ട രീതിയില്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.
ലിവര്‍, ഗോള്‍ ബ്ലാഡര്‍ എന്നിവയ്ക്ക് ഈര്‍പ്പം നല്‍കുകയും ചെയ്യും. എന്നാല്‍ ഭക്ഷണത്തിനൊപ്പം വെള്ളം കുടിയ്ക്കുന്നത് ബൈല്‍, വയറ്റിലെ ആസിഡ് എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ദഹനത്തിന് തടസമുണ്ടാക്കുകയും തുടര്‍ന്ന് ശരീരത്തില്‍ വിഷാംശം വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.
ആയുര്‍വേദ ശസ്ത്രമനുസരിച്ച് ഭക്ഷണശേഷം അരമണിക്കൂര്‍ കഴിഞ്ഞു വെള്ളം കുടിയ്ക്കുന്നതാണ് നല്ലത്. ഇതുമൂലം ഭക്ഷണത്തിലെ പോഷകങ്ങള്‍ വേണ്ട വിധത്തില്‍ ആഗിരണം ചെയ്യാനുള്ള കഴിവ് ശരീരത്തിനു ലഭിക്കുന്നു. ഇളംചൂടുവെള്ളം കുടിയ്ക്കുന്നതാണ് ദഹനത്തിന് ഏറെ നല്ലതെന്ന് ആയുര്‍വേദം പറയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News