ബോക്സ് ഓഫീസ് ഹിറ്റിൽ നിന്നും ദൃശ്യം പുറത്ത്

മോഹൻലാൽ ചിത്രമായ ദൃശ്യം വമ്പൻ വിജയമായിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പത്ത് വർഷങ്ങൾക്ക് ശേഷം മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ നിന്നും ദൃശ്യം പുറത്തായിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ലിസ്റ്റില്‍ 10-ാം സ്ഥാനത്ത് ആയിരുന്ന ദൃശ്യത്തെ മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്ക്വാഡ് മറികടന്നതോടെയാണ് പട്ടിക പുതുക്കപ്പെട്ടത്. 63.8 കോടി ആയിരുന്നു ദൃശ്യത്തിന്‍റെ ലൈഫ് ടൈം കളക്ഷനെയാണ് കണ്ണൂര്‍ സ്ക്വാഡ് മറികടന്നിരിക്കുന്നത്.

ALSO READ: കെ.രാഘവന്‍മാസ്റ്റര്‍ പുരസ്‌കാരം പി.ആര്‍.കുമാരകേരളവര്‍മ്മയ്ക്ക്

റിലീസ് ചെയ്ത് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ‘കണ്ണൂർ സ്‌ക്വാഡ്’ മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളുടെ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം 10 വര്‍ഷം വിജയ ചിത്രങ്ങളുടെ പട്ടികയില്‍ ദൃശ്യം നിലനിന്നു എന്നതും വലിയ നേട്ടമാണ്. കണ്ണൂർ സ്‌ക്വാഡിന്റെ പ്രദർശനം രണ്ടാം വാരത്തിലേക്കെത്തുമ്പോൾ മികച്ച നേട്ടമാണ് ചിത്രത്തിന്.

ALSO READ: വീണ്ടും തട്ടിപ്പ്; അഖില്‍ സജീവനും യുവമോര്‍ച്ച നേതാവിനുമെതിരെ ഒരു കേസ് കൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk