ജോർജ്‌കുട്ടിയെ പൂട്ടാൻ സേതുരാമയ്യർ വന്നാലോ? ദൃശ്യം മൂന്നാം ഭാഗത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു? പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മലയാളത്തിലെ എവർഗ്രീൻ ക്രൈം ത്രില്ലർ ചിത്രമാണ് ദൃശ്യം. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥാഗതികൊണ്ട് ഇറങ്ങിയ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിൽ വരുൺ തിരോധാനത്തിന്റെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനായി സാക്ഷാൽ സേതുരാമയ്യർ വന്നാലോ? എന്ന ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ALSO READ: ദളപതി വിജയ്‌യുടെ ‘ലിയോ’ കേരളത്തില്‍ നിന്ന് നേടിയ ഷെയര്‍ എത്ര

മോഹൻലാൽ മമ്മൂട്ടി ഫാൻ ഗ്രൂപ്പുകളിലാണ് ഇപ്പോൾ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്. സേതുരാമയ്യർക്ക് മുൻപിൽ ഇരിക്കുന്ന ജോർജ് കുട്ടിയുടെ ഒരു ചിത്രം ദൃശ്യം മൂന്നാം ഭാഗത്തിന്റെ പോസ്റ്റർ എന്ന പോലെ ഫാൻസുകാർ പുറത്തിറക്കിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ‘നമ്മൾ അയാളെയല്ല, അയാൾ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരുന്നത്’, എന്ന വാക്കും ഈ പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.

ALSO READ: എനിക്ക് പറ്റില്ല വേറെ ആരെയെങ്കിലും നോക്കാൻ ഞാൻ ചേട്ടനോട് പറഞ്ഞു; ധ്യാൻ ശ്രീനിവാസൻ

അതേസമയം, ആദ്യ രണ്ട് ദൃശ്യം ചിത്രങ്ങളുടെ വൻ ജനപ്രീതിയെ തുടർന്ന്, സസ്‌പെൻസ് ത്രില്ലറിന്റെ മൂന്നാം ഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് നിർമ്മാതാക്കൾ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ദൃശ്യം 3 2024-ൽ ഹിന്ദിയിലും മലയാളത്തിലും ഒരേ തീയതിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News